''ഒരു മത്സരത്തിലും നിങ്ങള്‍ ഇതേവരെ പങ്കെടുക്കുന്നതു കണ്ടിട്ടില്ലല്ലോ. തോല്‍ക്കും എന്നു വിചാരിച്ചിട്ടാണോ?'' അവര്‍ കളിയാക്കി.
അയാള്‍ ഒരു ചെറുചിരിയോടെ പറഞ്ഞു:
''അല്ല. ജയിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്. മറ്റുള്ളവര്‍ക്കു ജയിക്കാന്‍ അവസരം കൊടുക്കലാണത്. ഇനിയെങ്ങാനും മത്സരത്തില്‍ ചേര്‍ന്നാലും ഞാന്‍ തോറ്റുകൊടുക്കുകയേ ഉള്ളു. ഞാന്‍ മത്സരിക്കേണ്ടത് എന്നോടു മാത്രമാണ്, എന്റെ കഴിവുകള്‍ കൂടുതല്‍ നന്നാക്കാന്‍''