•  22 May 2025
  •  ദീപം 58
  •  നാളം 11
നുറുങ്ങകഥ

ചേരികള്‍

കാമുകനും കാമുകിയും ഒരു ചേരിയില്‍. അവരുടെ അമ്മയച്ഛന്മാര്‍ മറുചേരിയില്‍.
പൊതുജനത്തില്‍ ചിലര്‍ കാമുകീകാമുകന്മാരുടെ ചേരി ചേര്‍ന്നു. മറ്റു ചിലര്‍ അമ്മയച്ഛന്മാരുടെ ചേരിയിലായി. വേറേ ചിലര്‍ ഒരു ചേരിയിലും ഭാഗമായില്ല.
ചേരി ചേരാത്തതാണു ശരിയെന്നര്‍ത്ഥമില്ല. അത് വോട്ടു ചെയ്യാതിരിക്കുന്നതുപോലെയാണ്. നിസ്സംഗത ദോഷഫലമേ ചെയ്യൂ.
ഏതായാലും, കാമുകിയും കാമുകനും ഭിന്നിച്ച് ഇരുചേരിയാകാതിരുന്നാല്‍ മതി. ഇക്കാലത്ത് അതാണല്ലോ എളുപ്പം സംഭവിക്കുന്നത്!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)