ഈ ലോകത്ത് ആളുകള്‍ പലതരം. അതുകൊണ്ട്, എന്തിനെക്കുറിച്ചും ഇവിടെ ഒന്നിലധികം അഭിപ്രായങ്ങള്‍ കേള്‍ക്കാം. അതില്‍ സത്യം ഏകം. അസത്യം അനേകം. വേര്‍തിരിച്ചറിയാനാവാത്തതാണ് പലരുടെയും പ്രതിസന്ധി.
പോംവഴിയുണ്ടെന്ന് ഒരാള്‍. വഴിയില്‍ കിടക്കുന്ന കയറിനെ ഒന്നുകില്‍ കയറായിക്കണ്ട് മുന്നോട്ടു പോകണമത്രേ! അല്ലെങ്കില്‍, പാമ്പാണെന്നു കരുതി വഴിമാറി പോകണംപോലും! അല്ലാതെ, നിശ്ചലം നിന്നാല്‍ ആരും എവിടെയുമെത്തില്ലെന്ന്!