അയാള്‍ അന്വേഷണം ആരംഭിച്ചിട്ട് കുറെ കാലമായത്രേ! ഒടുവില്‍, കണ്ടെത്തിപോലും!
എന്തിനെയെന്നോ? സത്യത്തെ! ബലി കഴിക്കപ്പെട്ട സത്യം! ബലി കഴിക്കപ്പെടുന്ന സത്യം! ബലി കഴിക്കപ്പെടാന്‍ ഊഴം കാത്തുനില്ക്കുന്ന സത്യം!
സ്വപ്നാടനത്തിലല്ലെന്നും ദേശാടനത്തില്‍ കണ്ടെത്തിയതാണെന്നും സത്യത്തിന്റെ നിലയും വിലയും ഇപ്പോള്‍ ഇത്രമാത്രമാണെന്നും അയാള്‍ പറയുന്നു.
സ്വപ്നാടനത്തിലെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാമോ എന്തോ!