വളരെ കാലത്തിനുശേഷം സുഹൃത്തിനെ കാണാന്‍ വെറുംകൈയോടെ പോകരുതല്ലോ എന്ന ചിന്തയില്‍ അയാള്‍ സുഹൃത്തിന്റെ ആറു വയസ്സുള്ള കുട്ടിക്ക് ഒരു കളിക്കോപ്പു വാങ്ങി.
സുഹൃത്ത് സസന്തോഷമാണ് അയാളെ സ്വീകരിച്ചത്. അയാള്‍ കളിക്കോപ്പു കൊടുത്തപ്പോള്‍ കുട്ടിയുടെ മുഖത്ത് ഒരു ഭാവഭേദവും കണ്ടില്ല.
പഴയ കാലങ്ങളെക്കുറിച്ചു സംസാരിച്ചും ഊണുകഴിച്ചും വിശ്രമിച്ചും സമയം പോയതറിഞ്ഞില്ല. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് കുട്ടിക്കു സമ്മാനിച്ച കളിക്കോപ്പ് മുറ്റത്തു കിടക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അയാളുടെ മനസ്സു നൊന്തു. മൊബൈല്‍ ആപ്പുകളുടെ കാലത്ത് കളിക്കോപ്പുകള്‍ കുട്ടികള്‍ക്കു വേണ്ടാതായിരിക്കുന്നു!