•  2 May 2024
  •  ദീപം 57
  •  നാളം 8
നുറുങ്ങകഥ

ഗൂഗിള്‍ പേ

രാവിലെ പത്രം വായിച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ്, ''ചേട്ടാ ഗൂഗിള്‍ പേ ചെയ്യുന്നത് എങ്ങനെ'' എന്നു ചോദിച്ചുകൊണ്ട് അമ്മാവന്റെ മകന്റെ വരവ്. അയയ്ക്കുന്ന ആളിന്റെ ഡീറ്റെയില്‍സ് എടുക്കാന്‍ പറഞ്ഞു. അതുകഴിഞ്ഞ് ആര്‍ക്കാണോ അയയ്ക്കുന്നത് അവരുടെ ഡീറ്റെയില്‍സ് എടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അവനു സംശയം ആര്‍ക്ക് അയയ്ക്കണമെന്ന്. ഞാന്‍ പറഞ്ഞു: 'ഉദാഹരണത്തിന് എന്റെ പേരില്‍ അയയ്ക്കാന്‍' പറഞ്ഞിട്ട് കാണിച്ചുകൊടുത്തു, അടുത്ത തവണ അവന്‍ ചെയ്തപ്പോള്‍ അവനു തെറ്റി. വീണ്ടും ചെയ്തു കാണിച്ചുകൊടുത്തു, അങ്ങനെ നാലു തവണ ചെയ്തുകാണിച്ചപ്പോള്‍ അവനു പൂര്‍ണമായും മനസ്സിലായി. ഓരോ തവണയും രണ്ടായിരം രൂപ വച്ചായിരുന്നു എനിക്ക് അയച്ചുകൊണ്ടിരുന്നത്. അങ്ങനെ ആറാം തവണ ഞാന്‍ പറഞ്ഞു: ഇനി നീ അയച്ചേ. ആറാം തവണ അവന്‍തന്നെ അയച്ചു. അതും കൃത്യമായി എനിക്കു കിട്ടി. 'ചേട്ടാ, ഞാന്‍ അയയ്ക്കാന്‍ പഠിച്ചു.' അവന്റെ മുഖത്ത് ഇതുപോലൊരു സന്തോഷം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ദൈവമേ, ഇനി അവന്‍ കരയാതിരുന്നാല്‍ മതിയായിരുന്നു.

 

Login log record inserted successfully!