പുതുക്കലുകളും വിളക്കിച്ചേര്‍ക്കലുകളും അടര്‍ത്തിമാറ്റലുകളുമൊക്കെ കൂടിച്ചേര്‍ന്ന് വരുംകാലങ്ങളിലേക്കുള്ള കടന്നുചെല്ലലുകളാണ് ഓരോ പുതുവര്‍ഷവും. ജീവിതം ഏതൊക്കെഘട്ടങ്ങളിലൂടെകടന്നുപോയാലും പ്രത്യാശാനിര്‍ഭരമായ ഒരു നല്ല കാലത്തേക്കു പ്രതീക്ഷയോടെയുള്ള കടന്നുചെല്ലലാണത്. നിതാന്തമായ ജാഗ്രതയും അളവില്ലാത്ത പ്രത്യാശയും തുറവുള്ള മനസ്സും ജീവിതത്തോടുള്ള ആഗ്രഹവുംആര്‍ജവവുമൊക്കെ ഉള്‍ച്ചേര്‍ത്തുവേണം നാം പുതിയൊരു പുതുവര്‍ഷപ്പുലരിയിലേക്കു മിഴിതുറക്കാന്‍. നമ്മുടെ കാലഘട്ടം എല്ലാവിധത്തിലും മുന്‍തലമുറകളുടെ ആവേഗവും ആവേശവും കാത്തുസൂക്ഷിക്കുന്നുïോ? ഇപ്പോള്‍ വിലയിരുത്തപ്പെടേï ചിലവസ്തുതകളിലേക്കൊരു പിന്‍വാതില്‍നോട്ടവും മുന്‍വാതില്‍പ്രതീക്ഷയും എന്തായിരിക്കാം? ഇരുളിലെ മെഴുകുതിരിനാളം തേടുക എന്നതുതന്നെയാണ് ഉചിതമായ യുക്തി. നെല്‍ക്കതിരുകള്‍ തലയുയര്‍ത്തുമോ? ചേറില്‍...... തുടർന്നു വായിക്കു
ലേഖനങ്ങൾ
മാനവപുരോഗതിയുടെ സമവാക്യങ്ങള്‍
അനന്തസാധ്യതകളെയും അവസരങ്ങളെയും പുല്‍കാന്‍ വെമ്പിനില്‍ക്കുകയാണ് 2024. ആഘോഷങ്ങളും പദ്ധതികളും മാര്‍ഗരേഖകളുമെല്ലാം ഏതൊരു പുതുവര്‍ഷത്തിന്റെയും പടിവാതില്‍ അലങ്കരിക്കാറുണ്ട്. ഇന്നലെകള്‍ക്ക് ഇന്നിനോടു സംവദിക്കാന്‍.
ഇത്തിരികൂടി മെച്ചപ്പെട്ട മനുഷ്യരാകാം
Design for Christian Living എന്ന ഗ്രന്ഥത്തില്‍ വീരചരിതനും വിശുദ്ധനുമായ ജനറല്‍ ചാള്‍സ് ഗോര്‍ഡന്റെ പ്രതിമയെപ്പറ്റിയുള്ള ഒരു പരാമര്‍ശമുണ്ട്..
ചരിത്രപ്രസിദ്ധമായ പാലാ കത്തീദ്രലും കൃപയുടെ ദനഹാത്തിരുനാളും
മീനച്ചിലാറിന്റെ തീരത്ത് പത്തു നൂറ്റാണ്ടുകളുടെ പാരമ്പര്യവും സാക്ഷ്യവുമായി എ.ഡി. 1002 ല്‍ ഈശോയുടെ ശിഷ്യനും ഭാരത അപ്പസ്‌തോലനുമായ മാര്‍ തോമാശ്ലീഹായുടെ.