•  31 Oct 2024
  •  ദീപം 57
  •  നാളം 34
കവിത

ഉയിര്‍ത്തെഴുന്നേല്ക്കുന്ന സത്യം!

രയുക മര്‍ത്ത്യരേ, നെഞ്ചു വിങ്ങുന്നില്ലേ-
സത്യത്തെ, കശ്മലര്‍ സംസ്‌കരിച്ചീടിനാല്‍?
നുണയുടെ കയറിനാല്‍ വലിച്ചിഴച്ചീടുന്നേന്‍,
സത്യ, ധര്‍മാദികളെല്ലാം നിരന്തരം
    ധാര്‍ഷ്ട്യ, മഹങ്കാര, സ്വാര്‍ഥതയാലേറെ-
    യുന്മാദചിത്തരാം, കാപാലികര്‍മൂലം,
    പെരുകുന്നു തിന്മ, വളരുന്നഴിമതി,
    ദുസ്സഹമാകുന്നേന്‍, സാമാന്യജീവിതം!
പ്രഭ, തൂകുമുദയ സൂര്യന്‍ കിരണങ്ങളെ...,
കാര്‍മേഘം, നിഴലാല്‍ മറച്ചീടും പോലവേ;
നന്മ, മരങ്ങള്‍തന്‍ ചെയ്തികളൊന്നാകെ...,
നിഷ്പ്രഭമാകുന്നോ, പൊള്ളത്തരങ്ങളാല്‍...?
   വിയര്‍പ്പിന്റെ ഗന്ധം മണക്കും ദരിദ്രര്‍തന്‍-
   നികുതിപ്പണംപോലും കട്ടുമുടിച്ചിട്ടു-
   പാര്‍ട്ടി വളര്‍ത്തും നരാധമന്മാരാണു,
   ഭരണചക്രം തിരിപ്പെന്നതറിയണം...!
കീടങ്ങളാണേ, കിടക്കയറിഞ്ഞാലും, പുഴു-
വാണതിന്‍, പുതപ്പെന്നും മറക്കൊല്ലാ...
ദാതാവു ദാനമായ് നല്‍കിയ ജീവനോ...
കളിമണ്ണു മാത്രമായ് മാറ്റല്ലേ മര്‍ത്ത്യരേ...!
    ഉണരേണ, മുണര്‍ന്നു പ്രതികരിച്ചീടണം,
   മാറേണം, മാറ്റിമറിക്കണമഴിമതി..!
   സത്യത്തെ, കല്ലറയ്ക്കുള്ളിലടച്ചാലും
   നിശ്ചയം, മൂന്നാംദിനമതുയര്‍ത്തിടും!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)