സാമ്പത്തികവളര്‍ച്ചയോടൊപ്പം സാങ്കേതികമികവിലും വികസനത്തിലും ഇന്ത്യ മുന്നേറുകയാണ്. നിര്‍മിതബുദ്ധിയുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) മെഷീന്‍ ലേണിങ്ങിന്റെയും ഡിജിറ്റലൈസേഷന്റെയും യുഗത്തില്‍ പക്ഷേ, സൈബര്‍ കുറ്റവാളികളുടെ കേന്ദ്രം കൂടിയായി രാജ്യം വളര്‍ന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുന്നതും നിര്‍മിതബുദ്ധിയുടെ സാങ്കേതികതകള്‍ ദുരുപയോഗപ്പെടുത്തുന്നതും സര്‍ക്കാരുകള്‍ക്കും ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും ബിസിനസുകാര്‍ക്കുംമുതല്‍ സാധാരണവ്യക്തികള്‍വരെയുള്ളവര്‍ക്കു വലിയ വെല്ലുവിളിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ലൈംഗികചൂഷണത്തിനും മറ്റുമായി നടക്കുന്ന സൈബര്‍, എഐ ആക്രമണങ്ങളും കൂടിയിട്ടുണ്ട്.
നിര്‍മിതബുദ്ധിയുടെ ദുരുപയോഗവും സൈബര്‍തട്ടിപ്പുകളും ഭയാനകമായി വര്‍ധിക്കുന്നതു രാജ്യത്തിന്റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. സാധാരണക്കാരുടെ ആശങ്കകള്‍ ഭീതിജനകമായ രീതിയില്‍ കൂട്ടുന്നതാണ് സൈബറിടങ്ങളിലെയും ഡിജിറ്റല്‍ ഇടപാടുകളിലെയും വളരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍. മലയാളികളടക്കം ഇന്ത്യക്കാര്‍ക്കു പല രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളില്‍ ശതകോടികളാണു നഷ്ടപ്പെടുന്നത്.
ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണു പ്രതീക്ഷിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം ശരവേഗം കൂടുമ്പോള്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ഷംതോറും 46 ശതമാനം വര്‍ധിക്കുകയാണ്. തായ്‌വാന്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ കൂടുതലുള്ളത്. ആഗോളശരാശരി
30 ശതമാനമാണെന്നാണു ഗവേഷണഫലം. ഇന്ത്യ ഉള്‍പ്പെട്ട ഏഷ്യാ-പസഫിക് മേഖലയില്‍ ഈ വര്‍ഷം ഏപ്രിലിനുശേഷം മാത്രം ആഴ്ചയില്‍ 3201 സൈബര്‍ ആക്രമണങ്ങള്‍ വിവിധ സ്ഥാപനങ്ങളിലുണ്ടായതായാണു റിപ്പോര്‍ട്ട്. ധനകാര്യസ്ഥാപനങ്ങള്‍, ആരോഗ്യസംരക്ഷണസംവിധാനങ്ങള്‍ എന്നിവ മുതല്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും മതമേലധ്യക്ഷന്മാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും തൊഴിലാളികളുംവരെ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു.
സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ മുതല്‍ വന്‍കിടസ്ഥാപനങ്ങളുടെവരെ പക്കലുള്ള വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോരുന്നതു പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആധാര്‍കാര്‍ഡുകളുടെ വിവരങ്ങളില്‍ പലതും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യില്‍ നിന്നു ചോര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയുടെ ഡാറ്റകളും ചോര്‍ത്തി.
മലയാളികളെ പറ്റിക്കാനെളുപ്പം
സൈബര്‍, എഐ തട്ടിപ്പുകളില്‍ ഭൂരിപക്ഷവും റിപ്പോര്‍ട്ടു ചെയ്യുകയോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോപോലും ചെയ്യാറില്ല. ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷത്തിനിടെ 19 ലക്ഷം സൈബര്‍ തട്ടിപ്പുകേസുകളുണ്ടായെങ്കിലും 72,000 എണ്ണംമാത്രമാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ 44,000 കേസുകളുടെ അന്വേഷണം പാതിവഴിയില്‍ മുടങ്ങി. കോടികളുടെയും ലക്ഷങ്ങളുടെയും സാമ്പത്തികത്തട്ടിപ്പുകളാണു കൂടുതലും.
വിദ്യാഭ്യാസവും അവബോധവും ഉണ്ടെന്നു കരുതുന്ന മലയാളികളും വലിയതോതില്‍ സൈബര്‍, എഐ തട്ടിപ്പുകളുടെ ഇരകളാകുന്നു. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുന്ന പ്രഫഷണലുകള്‍ അടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ പതിവായി. എന്നിട്ടും, കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ ഇരകള്‍ കൂടുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളും ശിക്ഷാനിരക്കും പണം വീണ്ടെടുക്കലും തീര്‍ത്തും കുറവുമാണ്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിച്ച 'സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റ'ത്തില്‍ മാത്രം 4.7 ലക്ഷത്തിലധികം പരാതികളാണു ലഭിച്ചത്. ഇതിലൂടെമാത്രം 1200 കോടി രൂപയുടെ തട്ടിപ്പുകള്‍ തടയാനായെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന 3.2 ലക്ഷത്തിലധികം സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകള്‍ തിരിച്ചറിയാനുളള ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പരുകളും കഴിഞ്ഞ വര്‍ഷംമാത്രം തടഞ്ഞുവെന്നു സര്‍
ക്കാര്‍ പറയുന്നു. തട്ടിപ്പു നടത്തിയ മൊബൈലുകളുടെയും സിം കാര്‍ഡുകളുടെയും ചെറിയൊരു ശതമാനംമാത്രമാണിത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കെട്ടിക്കിടക്കുന്നതും അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുള്ള കാലതാമസവും പ്രശ്‌നം വഷളാക്കുന്നു.
ഓണ്‍ലൈന്‍ സൈബര്‍പരാതികള്‍ ഫയല്‍ ചെയ്യാന്‍ 1930 എന്ന ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പര്‍ നിലവിലുണ്ടെങ്കിലും ഭൂരിപക്ഷം ഇരകള്‍ക്കും ഇവിടെ ആശ്വാസം കിട്ടാറില്ല. കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, നെറ്റ്‌വര്‍ക്കുകള്‍, ഡാറ്റ എന്നിവയെ സൈബര്‍ ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) തുടങ്ങിയെങ്കിലും ഇതും പൂര്‍ണമായി ഫലപ്രദമായിട്ടില്ല. സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് മാനേജ്‌മെന്റ് സിസ്റ്റംപോലും പല സംസ്ഥാനത്തും വ്യത്യസ്തമായാണു പ്രവര്‍ത്തിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
നിര്‍മിതബുദ്ധിയുടെ ദുരുപയോഗവും ഓണ്‍ലൈന്‍ തട്ടിപ്പുകളും കൂടിവരുന്നതിനാല്‍ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഓര്‍മപ്പെടുത്തിയിരുന്നു. ധനകാര്യസേവനങ്ങളില്‍ നിര്‍മിത ബുദ്ധിയുടെയും (എഐ) മെഷീന്‍ ലേണിങ്ങിന്റെയും ഉപയോഗം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നതുമൂലമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ ബാങ്കുകള്‍ക്കു മതിയായ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
നിര്‍മിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതിലെ അപകടങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കും ഡേറ്റാലംഘനങ്ങള്‍ക്കും അടക്കം എഐയുടെ ഉപയോഗം പുതിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നുï്. ഈ സിസ്റ്റങ്ങളിലെ പരാജയങ്ങളോ തടസ്സങ്ങളോ സാമ്പത്തികമേഖലയിലുടനീളം വ്യാപിച്ചേക്കാം. കടം കൊടുക്കുന്നയാളുടെ തീരുമാനങ്ങള്‍ അടക്കം സാമ്പത്തിക
തീരുമാനങ്ങള്‍ നയിക്കുന്ന അല്‍ഗോരിതങ്ങളെ ദുരുപയോഗപ്പെടുത്തുക എളുപ്പമാണ്. നിര്‍മിതബുദ്ധിസംവിധാനങ്ങളുടെ അതാര്യത കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
ധനകാര്യസേവനങ്ങളില്‍ നിര്‍മിത ബുദ്ധിയുടെയും (എഐ) മെഷീന്‍ ലേണിങ്ങിന്റെയും ഉപയോഗം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നതുമൂലമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ ബാങ്കുകള്‍ക്കു മതിയായ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
നിര്‍മിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതിലെ അപകടങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കും ഡേറ്റാലംഘനങ്ങള്‍ക്കും അടക്കം എഐയുടെ ഉപയോഗം പുതിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സിസ്റ്റങ്ങളിലെ പരാജയങ്ങളോ തടസ്സങ്ങളോ സാമ്പത്തികമേഖലയിലുടനീളം വ്യാപിച്ചേക്കാം. കടം കൊടുക്കുന്നയാളുടെ തീരുമാനങ്ങള്‍ അടക്കം സാമ്പത്തികതീരുമാനങ്ങള്‍ നയിക്കുന്ന അല്‍ഗോരിതങ്ങളെ ദുരുപയോഗപ്പെടുത്തുക എളുപ്പമാണ്. നിര്‍മിതബുദ്ധിസംവിധാനങ്ങളുടെ സുതാര്യതയില്ലായ്മ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിര്‍മിതബുദ്ധിയുടെ സാങ്കേതികദാതാക്കള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതു കോണ്‍സണ്‍ട്രേഷന്‍ റിസ്‌കുകള്‍ക്കു കാരണമാകും.
ഓണ്‍ലൈന്‍ ബാങ്കിങ്ങും പേയ്‌മെന്റ് ആപ്പുകളും സോഷ്യല്‍ മീഡിയയുംമൂലം നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറ്റം നടക്കുന്നു. അന്താരാഷ്ട്രപണമിടപാടുകളിലും പ്രശ്‌നങ്ങളുണ്ടായേക്കാം. കഴിഞ്ഞവര്‍ഷം 1,11,000 കോടി ഡോളറിന്റെ (111 ബില്യണ്‍) ഇടപാടുകളാണ് ഇന്ത്യക്കാര്‍ നടത്തിയത്. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും വേഗത്തില്‍ പ്രചരിക്കുന്നു. പണലഭ്യത സമ്മര്‍ദത്തിനു കാരണമാവുകയും ചെയ്യും. ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ഈ അപകടസാധ്യതകള്‍ക്കെതിരേ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍മിതബുദ്ധിയല്ല മാനുഷികത
കര്‍ശനമായ സൈബര്‍സുരക്ഷാനടപടികളും ഫലപ്രദമായ പൊതു അവബോധപ്രവര്‍ത്തനങ്ങളും ഉണ്ടായേ മതിയാകൂ. ഇതോടൊപ്പം, സൈബര്‍ തട്ടിപ്പുകളും നിര്‍മിതബുദ്ധിയുടെ ദുരുപയോഗവും തടയുന്നതിനു കര്‍ശനവ്യവസ്ഥകളോടെയുള്ള നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുകയും വേണം. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി മെച്ചപ്പെടുത്തുന്നതിന് എഐ - സൈബര്‍വിദഗ്ധരും സര്‍ക്കാരും കൈകോര്‍ക്കുക. സാങ്കേതികവിദ്യകള്‍കൊണ്ടുമാത്രം ഭാവിതലമുറയുടെ വികാസം സാധ്യമല്ല. തൊഴില്‍വിപണികളെയും കുട്ടികളുടെയടക്കം ജനങ്ങളുടെ വൈകാരികതയെയും തകര്‍ക്കാതെയാകണം നിര്‍മിതബുദ്ധിയുടെ വ്യാപക ഉപയോഗം.
നിര്‍മിതബുദ്ധിയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ഒരുപോലെ ഭാവിയുടെ അവസരങ്ങളും വെല്ലുവിളികളുമാണ്. സാങ്കേതികവിദ്യകള്‍ ഉപയോഗിക്കപ്പെടണം. എന്നാല്‍, സുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. മാനുഷികമൂല്യങ്ങളും മനുഷ്യശേഷിയുടെ വളര്‍ച്ചയും സാമൂഹിക, മാനുഷികബന്ധങ്ങളുടെ പ്രധാന്യവും മറക്കരുത്. സങ്കീര്‍ണമായ സാമൂഹികപ്രശ്‌നങ്ങളെ മാന്ത്രികമായി പരിഹരിക്കാന്‍ കഴിയുന്ന ഒറ്റമൂലിയല്ല എഐ യന്ത്രങ്ങള്‍. എത്ര മികച്ചതായാലും മാനുഷികതയും മാനവികതയും വൈകാരികതയും സാംസ്‌കാരവുമെല്ലാം ചേര്‍ന്നതാകണം രാജ്യത്തിന്റെയും പൗരന്മാരുടെയും ഭാവിപദ്ധതികള്‍.