വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം!
സുജലാം സുഫലാം മലയജശീതളാം!
സസ്യശ്യാമളാം മാതരം, വന്ദേ മാതരം
ശുഭ്രജ്യോത്സ്‌നാ - പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രുമ-ദള ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം! വന്ദേ മാതരം.
വന്ദേ മാതരം
വന്ദേ മാതരം - അമ്മയെ ഞാന്‍ നമിക്കുന്നു. അമ്മയെ ഞാന്‍ വണങ്ങുന്നു. അമ്മേ! നമസ്‌കാരം! വണക്കം.
സുജലാം സുഫലാം മലയജശീതളാം - ശുദ്ധജലവും സത്ഫലങ്ങളും നല്‍കുന്നവളും, മലയപര്‍വതത്തില്‍നിന്നു വരുന്ന കുളിര്‍കാറ്റു പ്രദാനം ചെയ്യുന്നവളും ആകുന്നു, നമ്മുടെ അമ്മ.
സസ്യശ്യാമളാം മാതരം വന്ദേ - സസ്യശ്യാമളകോമളയായ നമ്മുടെ ഭാരതാംബികയ്ക്ക് വന്ദനം!
ശുഭ്രജ്യോത്സ്‌നാ - പുളകിതയാമിനീം - വെട്ടിത്തിളങ്ങുന്ന നക്ഷത്രജാലങ്ങളാല്‍ പ്രകാശിക്കുന്ന രാത്രികളോടു കൂടിയ ഭാരതാംബികയ്ക്ക് വന്ദനം!
ഫുല്ല കുസുമിത ദ്രുമദള ശോഭിനീം - വിടര്‍ന്നു വികസിച്ചു നില്‍ക്കുന്ന കുസുമങ്ങളോടുകൂടിയ വൃക്ഷനിബിഡമായ ഭാരതാംബിക.
സുഹാസിനീം - മധുരപുഞ്ചിരി തൂകുന്ന,
സുമധുരഭാഷിണീം - സുമധുരമായി സംഭാഷിക്കുന്ന ഭാരതാംബികേ,
സുഖദാം വരദാം മാതരം വന്ദേ! മാതരം!! - സുഖദായിനിയും വരദായിനിയുമായ ഭാരതാംബികേ, വന്ദനം (150 കോടിയോളം മക്കളുടെ ആവാസസ്ഥലമായ ഭാരതഭൂമി, അമ്മേ, വണക്കം!)
വന്ദേ മാതരം
ഭാരതമാതാവിന് എന്റെ പ്രണാമം! ഭാരതാംബികയ്ക്ക് എന്റെ നമസ്‌കാരം! സുജലയും സുഫലയുമാണ് ഭാരതമാതാവ്; മലയമലകളില്‍നിന്നു വരുന്ന ശീതവാതമേറ്റു കുളിര്‍മയേറിയതുമാണ് ഭാരതമാതാവ്. സസ്യശ്യാമളയുമാണ് അവള്‍. തെളിഞ്ഞ രാത്രികളാല്‍ പുളകം കൊള്ളുന്ന നാടാണ് ഈ ഭാരതം.
സംഫുല്ലമായ പൂങ്കുലകള്‍ മുറ്റിനില്‍ക്കുന്ന വൃക്ഷങ്ങള്‍ നിറഞ്ഞ നാടാണു നമ്മുടെ ഭാരതം. മധുരമായി പൂക്കള്‍ പുഞ്ചിരിക്കുന്ന സുന്ദരഭൂമിയാണു നമ്മുടെ ഭാരതം. സുഖദായിനിയും വരദായിനിയുമാണ് നമ്മുടെ ഭാരതാംബിക. നമസ്‌തേ ഭാരതമാതാ. നമസ്‌കാരം. നമസ്‌കാരം.