•  9 May 2024
  •  ദീപം 57
  •  നാളം 9
ഭാരതീയപൈതൃകത്തിലൂടെ

ദൈവദാനമല്ലാെതന്തുണ്ട്?

ഭദ്രം കര്‍ണേഭി
ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമ-അക്ഷഭിര്‍ യജത്രാഃ
സ്ഥിരൈര്‍ അംഗൈസ് തുഷ്ടുവാംസസ്
                തനൂഭിര്‍,
വ്യശേമ ദേവഹിതം യദ് ആയുസ്സ്!

വിവര്‍ത്തനം
ദൈവമേ, ഞങ്ങളുടെ കര്‍ണങ്ങള്‍ (ചെവികള്‍)കൊണ്ട് ഞങ്ങള്‍ നല്ല കാര്യങ്ങള്‍ കേള്‍ക്കട്ടെ!
കണ്ണുകള്‍കൊണ്ട് ഞങ്ങള്‍ നല്ല കാര്യങ്ങള്‍ കാണട്ടെ!
അരോഗ-ദൃഢഗാത്രരായി, ദൈവദാനമായ ആയുസ്സ് ഞങ്ങള്‍ ആസ്വദിക്കട്ടെ!
ഹ്രസ്വവ്യാഖ്യാനം
ഭദ്രം കര്‍ണേഭിഃ ശൃണുയാമ
നമ്മുടെ കണ്ണും കാതും ബുദ്ധിയും മറ്റെല്ലാ കഴിവുകളും ദൈവദാനമാണ് എന്ന വിനീതമായ അംഗീകാരമാണ് ഈ പ്രാര്‍ഥനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. തൊണ്ണൂറ്റിമൂന്നു ദശലക്ഷം (9.3 കോടി) മൈലുകള്‍ അകലെയുള്ള സൂര്യനെപ്പോലും ഒരൊറ്റ നിമിഷനേരംകൊണ്ട് നോക്കിക്കാണാന്‍ നമുക്കു കഴിയുന്നത്, ദൈവാനുഗ്രഹംമൂലമല്ലേ?
അതുപോലെതന്നെ ചെവിയുടെ ആശ്ചര്യകരമായ ശ്രവണശക്തിയും, മറ്റു സിദ്ധികളും! ഇവയുടെ പേരില്‍ ഗുരുവിനോടൊത്ത് വിദ്യാര്‍ത്ഥികള്‍ ദൈവത്തെ പാടിപ്പുകഴ്ത്തുന്നു!
അരോഗദൃഢഗാത്രരായി, ദൈവദാനമായ ആയുഷ്‌കാലം മുഴുവന്‍, ദൈവസ്തുതിക്കായി സസന്തോഷം ആസ്വദിക്കാന്‍ അനുഗ്രഹിക്കണമേ, ദൈവമേ! എന്ന് ഗുരുസഹിതം വിദ്യാര്‍ത്ഥികള്‍ അഞ്ജലീബദ്ധരായി പ്രാര്‍ഥിച്ചുകൊണ്ടു ക്ലാസുകള്‍ സമാരംഭിക്കുന്നത് എത്ര പ്രശംസനീയം!

 

Login log record inserted successfully!