ഓം പൂര്‍ണംഅദഃ പൂര്‍ണംഇദം
പൂര്‍ണാത് പൂര്‍ണത്ഉദച്യതേ/
പൂര്‍ണസ്യ പൂര്‍ണംആദായ
പൂര്‍ണംഏവ-അവശിഷ്യതേ/
ഓംശാന്തിഃ ശാന്തിഃ ശാന്തിഃ/
വിവര്‍ത്തനം
ഓം! അവിടെ (ദൈവത്തില്‍) സര്‍വതും സംപൂര്‍ണം. ഒരര്‍ഥത്തില്‍ ഈ പ്രപഞ്ചവും സംപൂര്‍ണമാണ്. പരമപൂര്‍ണതയായ പരംപൊരുളില്‍നിന്നാണ്, ഈ ദൃശ്യപ്രപഞ്ചം ഉദ്ഭവിച്ചത്. പ്രപഞ്ചസൃഷ്ടിക്കുശേഷവും, ആ പരംപൊരുള്‍ (ദൈവം), പരമ-പരിപൂര്‍ണനായിരിക്കുന്നു.
ഓം! ശാന്തിഃ ശാന്തിഃ ശാന്തിഃ
ഹ്രസ്വവ്യാഖ്യാനം
ഓം! പൂര്‍ണം അദഃ
സൃഷ്ടി-സ്ഥിതി-സംഹാരകനായ ഏകദൈവത്തെ സൂചിപ്പിക്കാന്‍ ഹൈന്ദവപണ്ഡിതന്മാര്‍ സാധാരണ ഉപയോഗിക്കുന്ന കൃത്രിമപദം. സംപൂജ്യപദം. OM എന്നും AUM എന്നും എഴുതിക്കാണാറുണ്ട്. ഹീബ്രു-സുറിയാനി-സെമിറ്റിക് ഭാഷകളിലെ Amen , Ameen ശബ്ദവുമായി ശബ്ദ-അര്‍ത്ഥ സാമ്യവുമുണ്ട്.
സാവിത്രീമന്ത്രംപോലെയുള്ള സംപൂജ്യപ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നതും OM ചേര്‍ത്താണ്.
ഓം! പൂര്‍ണം അദഃ = അവിടെ, ദൈവത്തില്‍ എല്ലാം സംപൂര്‍ണതയാണ്. ദൈവം, പരമസത്തയായ പരംപൊരുള്‍ പരമപൂര്‍ണതയാണ്. ക്രമീകൃതമായ ഈ പ്രപഞ്ചവും ഒരര്‍ത്ഥത്തില്‍ പൂര്‍ണമാണെങ്കില്‍പ്പോലും (പൂര്‍ണം ഇദം), അനന്തപൂര്‍ണതയായ ദൈവത്തില്‍നിന്നാണ് ഈ പ്രപഞ്ചത്തിന്റെ ഉത്പത്തി. പ്രപഞ്ചസൃഷ്ടിക്കു മുമ്പും പിമ്പും പരംപൊരുളായ ദൈവം പരിപൂര്‍ണത തന്നെയായി, അവ്യയനായി സ്ഥിതി ചെയ്യുന്നു = പൂര്‍ണം ഏവ അവശിഷ്യതേ.
ശാന്തി - സന്തോഷ - സംദായകനായ ദൈവമേ, അവിടുത്തെ പ്രിയമക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. OM (Ameen!)