നമ്മുടെ കുട്ടികളുടെ സ്‌കൂള്‍ മുറ്റങ്ങളിലേക്ക്, അവരുടെ സൗഹൃദയിടങ്ങളിലേക്ക് പകയുടെയും വിദ്വേഷത്തിന്റെയും കനലെരിയിച്ചും ചോരയുടെ ചുവപ്പു വീഴ്ത്തിയും കളിചിരികളെ തല്ലിക്കെടുത്തി, അവരെ കൊലപാതകികളാക്കുന്നതാരാണ്? ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതള്‍വിടര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ക്കും പരസ്പരസ്‌നേഹത്തില്‍ കൊരുക്കേണ്ട നിഷ്‌കളങ്കസ്‌നേഹത്തിനും പകരം അവര്‍ എന്നുമുതല്‍ക്കാണ് സ്‌കൂളുകളിലേക്കു നഞ്ചക്കുപോലുള്ള ആയുധങ്ങളുമായി കടന്നുചെന്ന് പരസ്പരം തല്ലിക്കൊല്ലാനിറങ്ങിയത്? നമ്മുടെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കുട്ടികള്‍ക്കു നല്ല മാതൃകകള്‍ പകരാന്‍ നമ്മുടെ സമൂഹത്തിനാകുന്നില്ല....... തുടർന്നു വായിക്കു
കേരളമേ! നല്ലവരാകേണ്ട നിന്റെ മക്കള്‍ എങ്ങനെ കൊല്ലുന്നവരായി?
Editorial
സ്‌നേഹത്തണലില്‍ കുട്ടികളെ കരുതാം ചേര്‍ത്തുപിടിക്കാം
ലഹരിയും അക്രമവും കൊലവിളികളുമായി കൗമാരകേരളം നാടുവാഴുകയാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന അതിഭീകരമായ സംഭവങ്ങളാണ് പ്രബുദ്ധകേരള ത്തില്‍.
ലേഖനങ്ങൾ
ചില ചാരവിചാരങ്ങള്‍
പൊടി എന്നു പൊതുവെ നാട്ടുകാര്‍ വട്ടപ്പേരുരുവിളിക്കുന്ന ഒരു പൈലിയെ പരിചയമുണ്ട്. വീടിനടുത്തുള്ള ഗോഡൗണില്‍നിന്നു പകലന്തിയോളം ലോറികളിലേക്കു സിമെന്റുചാക്കുകള്‍ ചുമന്നുകയറ്റി.
നോമ്പുകാലം ഒരു സ്മൃതിവിചാരം
ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമ, തിയറ്ററുകളില്‍ വലിയ അനക്കമുണ്ടാക്കിയില്ലെങ്കിലും, സിനിമ കണ്ടവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു രംഗം.
മലയാളകവിതയിലെ വനിതാവിചാരങ്ങള്‍
അന്തര്‍ദേശീയവനിതാദിനം, വിചാരശീലങ്ങളിലും വര്‍ത്തനചര്യകളിലും വനിതകളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹത്തോടുള്ള ക്ഷണം കൂടിയാണ്. മലയാളകവികള്‍ പക്ഷംചേരാതെതന്നെ, നാരീജന്മത്തിന്റെ സഹനഭാവങ്ങളെയും മാറ്റിവരയ്‌ക്കേണ്ട വഴിത്താരകളെയും.