•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

നല്ല സമറിയാക്കാര്‍ കാലഘട്ടത്തിന്റെ ആവശ്യം മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • സ്വന്തം ലേഖകൻ
  • 29 April , 2021

പാലാ ഷലോം രജതജൂബിലി നിറവില്‍

പാലാ: സ്വയം  നടക്കുവാന്‍ ശേഷിയില്ലാത്തവര്‍ക്ക് ഇരുവശങ്ങളിലും താങ്ങുനല്‍കി മുന്നോട്ടു നയിക്കുന്നവരാവാന്‍ നമുക്കു കഴിയണമെന്നും പ്രത്യാശയുടെ സംസ്‌കാരം സംവഹിക്കുന്ന നല്ല സമറിയാക്കാര്‍ വര്‍ദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ അജപാലനശുശ്രൂഷാകേന്ദ്രമായ ഷലോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലിസമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബിഷപ്. 
രൂപതയുടെ മനസ്സാണ് ഷലോമില്‍ വിളങ്ങിനില്‍ക്കുന്നതെന്നും സഭയുടെ അടിസ്ഥാനാഭിമുഖ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഷലോമിലെ സംഘടനകളും സ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിക്കുന്നതെന്നും രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അഭിപ്രായപ്പെട്ടു. കാല്‍നൂറ്റാണ്ടുമുമ്പ് പടുത്തുയര്‍ത്തിയ ഷലോമിലൂടെ സഭയ്ക്കും സമുദായത്തിനും വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ലഭിച്ചുപോരുന്നതായി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡി.സി.എം.എസ് ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കുറ്റ്, പി. എസ്.ഡബ്ല്യു.എസ്. പി.ആര്‍.ഒ ഡാന്റിസ് കൂനാനിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷലോം സെന്റര്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റൃന്‍ പഴേപറമ്പില്‍ സ്വാഗതവും എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ.തോമസ് സിറിള്‍ തയ്യില്‍ നന്ദിയും പറഞ്ഞു. 
വികാരിജനറാള്‍മാരായ  മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് തടത്തില്‍, ചാന്‍സിലര്‍ ഡോ. ജോസ് കാക്കല്ലില്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, അസി. ചാന്‍സലര്‍ ഫാ. ജോസ് വാട്ടപ്പള്ളില്‍, ഷലോം മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോര്‍ജ് വെട്ടുകല്ലേല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. തോമസ് മേനാച്ചേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  
രൂപതയുടെ വിവിധ ശുശ്രൂഷാവിഭാഗങ്ങളുടെയും സംഘടനകളുടെയും കേന്ദ്ര ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷാലോം പാസ്റ്ററല്‍ സെന്റര്‍. 1996 ല്‍ പാലാ രൂപതയുടെ ദ്വിതീയാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലാണ് ഷലോമിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)