•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനം തുടങ്ങി

  • സ്വന്തം ലേഖകൻ
  • 29 April , 2021

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഏപ്രില്‍ 19 വൈകുന്നേരം ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബ്ലോക്കിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. മെഡിസിറ്റി ആരോഗ്യരംഗത്തിനു പുതിയൊരു സംസ്‌കാരം നല്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, ബ്രാന്‍ഡിങ്& ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍, പ്രൊജക്ട് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
130 ഓളം മുറികളുള്ള പുതിയ ബ്ലോക്കില്‍ എ സി, നോണ്‍ എ സി, ഡീലക്‌സ് വിഭാഗങ്ങളില്‍ മുറികള്‍ ലഭ്യമാണ്. നഴ്‌സസ് കോള്‍ സിസ്റ്റം, എല്ലാ മുറികളിലും അത്യാധുനിക ബെഡ്ഡുകള്‍, പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്കായി അത്യാധുനിക സജ്ജീകരണങ്ങളുള്ള ബേണ്‍ ഐ സി യു, അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ട്രാന്‍സ്പ്ലാന്റ് ഐ സി യു തുടങ്ങി നിരവധി സൗകര്യങ്ങളോടുകൂടിയാണ് പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 41 ല്‍പ്പരം വിഭാഗങ്ങളും 140 ലധികം ഡോക്ടര്‍മാരും അടങ്ങുന്ന മെഡിസിറ്റിയില്‍ സ്‌കാനിങ്ങിനായി അത്യാധുനികസൗകര്യങ്ങളാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ എമര്‍ജന്‍സി ആന്‍ഡ് റേഡിയോളജി വിഭാഗങ്ങള്‍, 11 ഓപ്പറേഷന്‍ തീയേറ്ററുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ലഭ്യമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)