•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഉത്തമസന്താനങ്ങള്‍ക്കായി മാതാപിതാക്കളേ, ഒരുങ്ങുക

ബ്രാഹ്മണകുടുംബങ്ങളില്‍ ഒരുകാലത്ത് ഗര്‍ഭിണികള്‍ രാജകുമാരിമാരായിരുന്നു. അവര്‍ക്കു വികാരവിക്ഷോഭമുണ്ടാകാതിരിക്കാന്‍, അവരുടെ മനസ്സില്‍ ഒരു ചെറിയ പോറലുപോലുമുണ്ടാകാതിരിക്കാന്‍ വീട്ടിലുള്ളവരെല്ലാം നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു.

ഏതൊരു മണ്ഡലത്തിലും വിജയത്തിന് ഒരുക്കം അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ഒരുക്കത്തിന് ആനുപാതികമാണ് വിജയം. ഉത്തമസന്താനലബ്ധിക്കും ഒരുക്കം ആവശ്യമാണ്. മതിയായ ഒരുക്കം നടത്താതെ കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുന്നവരെ, ഒന്നും പഠിക്കാതെ പരീക്ഷയ്‌ക്കെഴുതുന്ന വിദ്യാര്‍ത്ഥികളോടു സാദൃശ്യപ്പെടുത്താം.
ദമ്പതികള്‍ തീവ്രമായി ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചൊരുങ്ങിയാല്‍ കായികമായും കലാപരമായും ബുദ്ധിപരമായും ധാര്‍മ്മികമായും ആധ്യാത്മികമായും ഉന്നതനിലവാരം പുലര്‍ത്തുന്ന ഉത്തമസന്തതികളെ സഭയ്ക്കും രാഷ്ട്രത്തിനും സംഭാവന ചെയ്യാന്‍ അവര്‍ക്കു സാധിക്കും.
ഒരുക്കം : രണ്ടു മഹതികള്‍
ഉത്തമസന്തതികള്‍ക്കുവേണ്ടി എങ്ങനെ മനസ്സിനെ ഒരുക്കണമെന്നു സാഹിത്യകാരി ശശി ദേശ്പാണ്ഡെ പറഞ്ഞുതരുന്നു: ''ഓരോ ഗര്‍ഭധാരണവും എനിക്കു പുനര്‍ജന്മമായിരുന്നു.'' പുനര്‍ജന്മം എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് അവര്‍ക്കുവന്ന ഹൃദയപരിവര്‍ത്തനമാണ്. മലയാളത്തിന്റെ അമ്മ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാലാമണിയമ്മയുടെ ആദ്യകാലകവിതകളിലൊന്നായ 'അമ്മയും മകനും' വായിച്ചാല്‍ ഇതാര്‍ക്കും ബോധ്യപ്പെടും. അവരുടെ ആദ്യത്തെ കുഞ്ഞിന്റെ ദര്‍ശനം അവരെ ഉടച്ചുവാര്‍ത്തു. അവരുടെ സിരകളില്‍ ഉറങ്ങിക്കിടന്നിരുന്ന ആധ്യാത്മികവും ധാര്‍മ്മികവുമായ മൂല്യങ്ങളെ ആ ദര്‍ശനം തട്ടിയുണര്‍ത്തി. അതവരെ ഒരു ഭീഷ്മപ്രതിജ്ഞയിലേക്കു നയിച്ചു-മകനെ ആ മൂല്യങ്ങളുടെ അവതാരമാക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യും.
മാതൃത്വവും പിതൃത്വവും പുനര്‍ജന്മമാണെന്ന് ഇവര്‍ക്കൊക്കെ മുമ്പേ വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞിട്ടുണ്ട്: 'ഠവല ഇവശഹറ ശ െവേല ളമവേലൃ ീള ാമി.' ശിശു മനുഷ്യകുലത്തിന്റെ പിതാവാണ്. പിതാവ് എന്ന സംജ്ഞ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പിതാവായ ദൈവത്തെയും പത്തു കല്പനകളുമാണ്. പിതാവ് മൂല്യങ്ങളുടെ കാവല്‍ഭടനാണ്. ശിശു പിതാവാണെന്നു പറയുമ്പോള്‍ മനുഷ്യകുലത്തിനു മൂല്യബോധം നല്‍കുന്നതു ശിശുവാണെന്നും അര്‍ത്ഥമാക്കാം. ബാലാമണിയമ്മയുടെ അനുഭവം ഇതു വ്യക്തമാക്കുന്നു. ബാലാമണിയമ്മയ്ക്കു മൂല്യബോധം നല്‍കിയത് അവര്‍ക്കു ജന്മം നല്‍കിയ അവരുടെ പിതാവല്ല, അവര്‍ ജന്മം നല്‍കിയ ശിശുവാണ്, മകനാണ്.
ഒരുക്കം : ആയുര്‍വേദവും പൗരാണികഗ്രന്ഥങ്ങളും
ഉത്തമസന്തതികളെ ലഭിക്കാന്‍ ആയുര്‍വേദവും പൗരാണികഗ്രന്ഥങ്ങളും നിരവധി അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകുന്നതിനു മൂന്നുവര്‍ഷം മുമ്പുമുതല്‍ പെണ്‍കുട്ടി ഗായത്രീമന്ത്രം ജപിച്ചുതുടങ്ങണം. ഗര്‍ഭിണിയാകുമ്പോള്‍ വീട്ടിലുള്ളവരും ആ മന്ത്രം ജപിക്കണം. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ ശീലമാക്കേണ്ട ഒരുപിടി വ്രതങ്ങളുണ്ട്. 'പുത്രകാമീയം' എന്നാണവ അറിയപ്പെടുന്നത്. തിങ്കളാഴ്ചനോമ്പ്, തിരുവാതിര, കാര്‍ത്തിക, ഷഷ്ഠിവ്രതം, സോമവാരവ്രതം, അഷ്ടമി നോക്കല്‍, അംബികാരാധന, നക്ഷത്രവാരവ്രതം മുതലായവ അവയില്‍ ചിലതു മാത്രമാണ്.
ഏറ്റവും അടുത്ത ഒരുക്കമായി ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നത് ഒരു മാസത്തെ ബ്രഹ്മചര്യമാണ്. ഒരു അണ്ഡം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കാന്‍ ആവശ്യമായത് 56 ദിവസമാണെങ്കിലും ഒരു മാസത്തെ തീവ്രമായ ഒരുക്കമേ ആയുര്‍വ്വേദം നിര്‍ബന്ധിക്കുന്നുള്ളൂ.
രണ്ടു കാര്യങ്ങളാണ് ബ്രഹ്മചര്യത്തില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, ഒരു മാസത്തെ സംയോഗവര്‍ജ്ജനം. രണ്ട്, ദമ്പതികള്‍ ഒരു മാസം ഈശ്വരനില്‍ വസിക്കണം. രണ്ടു വിധത്തിലാണ് ഇതു സാധ്യമാവുക. ഒന്ന്, മനസ്സാ വാചാ കര്‍മ്മണാ ഈശ്വരനു നിരക്കാത്തതൊന്നും ചെയ്യാതിരിക്കാന്‍ പരിശ്രമിക്കുക. രണ്ട്, സാധ്യമായ വിധത്തിലെല്ലാം ഈശ്വരനെ പ്രസാദിപ്പിക്കുക. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് പ്രാര്‍ത്ഥന, ഉപവാസം, ധ്യാനം, സദ്ഗ്രന്ഥപാരായണം, സത്‌സംഗം (ഉപദേശം സ്വീകരിക്കുക) മുതലായവ.
അണ്ഡാഗമദിവസം (സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ടതാണ്) ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ (വെളുപ്പിനു നാലു മണിക്ക്) ഈശ്വരചിന്തയോടും പ്രസന്നമായ മനസ്സോടും പരസ്പരപ്രേമത്തോടുംകൂടി പുത്രോത്പാദനം നടത്തണം. ബൈബിളിലും ഇതിനു തെളിവു കാണാം. 'പുലരിക്കുമുമ്പേ നിനക്കു ഞാന്‍ ജന്മം നല്‍കി' (സങ്കീ. 110).
ഒരു മാസത്തെ ബ്രഹ്മചര്യം ഒരു കാര്യം ഉറപ്പുവരുത്തുന്നു. പഴകിയ ബീജം, യുവത്വം നഷ്ടപ്പെട്ട ബീജം ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടു യുവത്വമുള്ള ബീജവും യുവത്വമുള്ള അണ്ഡവും ഒന്നുചേര്‍ന്ന് ആരോഗ്യവും ബുദ്ധിശക്തിയുമുള്ള സന്തതിയെ ലഭിക്കുന്നു.
ബ്രാഹ്മണകുടുംബങ്ങളില്‍ ഒരുകാലത്ത് ഗര്‍ഭിണികള്‍ രാജകുമാരിമാരായിരുന്നു. അവര്‍ക്കു വികാരവിക്ഷോഭമുണ്ടാകാതിരിക്കാന്‍, അവരുടെ മനസ്സില്‍ ഒരു ചെറിയ പോറലുപോലുമുണ്ടാകാതിരിക്കാന്‍ വീട്ടിലുള്ളവരെല്ലാം നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു.
ഗര്‍ഭിണികള്‍ക്കു വസിക്കാന്‍ പ്രത്യേകം സജ്ജീകരിച്ച മുറിയുണ്ടായിരുന്നു. തളം എന്നാണതറിയപ്പെട്ടിരുന്നത്. ഭയം, ദുഃഖം മുതലായ നിഷേധാത്മകമായ വികാരങ്ങള്‍ ജനിപ്പിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും ഗര്‍ഭിണിയില്‍ എത്താതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും ബന്ധപ്പെട്ടവര്‍ എടുത്തിരുന്നു.
ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആലോചിച്ചാല്‍ ഫലപ്രദമായി ഒരുങ്ങാനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം അവര്‍ക്കു കാണിച്ചുകൊടുക്കും. ഒരു മാസത്തെ ബ്രഹ്മചര്യം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വീകാര്യമാണ്.
ഒരു കാര്യം തീര്‍ച്ചയാണ്. ഒരു പാത്രം പച്ചവെള്ളത്തിനു പോലും പ്രതിഫലം വാഗ്ദാനംചെയ്ത കര്‍ത്താവ് ഒരു നല്ല തലമുറയ്ക്കുവേണ്ടി ഒരുങ്ങുന്നവര്‍ക്ക്, പ്രതിഫലം നഷ്ടമാക്കുകയില്ല.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)