•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

1967 ലെ ആറുദിനയുദ്ധം

ഇസ്രയേല്‍ ഒരു ചരിത്രവിസ്മയം  4

1956 ലെ യുദ്ധത്തിന് ഐക്യരാഷ്ട്രസഭ ഇടപെട്ടു വിരാമമിട്ടുവെങ്കിലും എല്ലാവിധ  സമാധാനശ്രമങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ട് അറബ്‌രാജ്യങ്ങളുടെ ഇസ്രയേല്‍ അതിര്‍ത്തികളില്‍ ഇടയ്ക്കിടെ സൈനികഏറ്റുമുട്ടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. 
ഇതിനിടയില്‍ 1967 മേയ്മാസത്തില്‍ ഈജിപ്ത് പ്രസിഡണ്ട് നാസര്‍ ബുദ്ധിശൂന്യമായ ഒരു നടപടിയെടുത്തു. 1956 ലെ യുദ്ധവിരാമകരാര്‍ വ്യവസ്ഥകള്‍പ്രകാരം ഐക്യരാഷ്ട്രസംഘടന സൂയസ്‌കനാല്‍ പ്രദേശത്തു വിന്യസിച്ചിരുന്ന യു.എന്‍. സമാധാനസേനയെ അദ്ദേഹം പുറത്താക്കി. ഇതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി.
ഇതിനെത്തുടര്‍ന്ന്, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവരുടെ സംയക്തുസേന ഇസ്രയേല്‍ അതിര്‍ത്തികളില്‍ യുദ്ധസജ്ജമായി നിലയുറപ്പിച്ചു. ഒപ്പം, ഇറാക്കിസൈന്യവും ഇവര്‍ക്കു തുണയായെത്തി. ജൂണ്‍ അഞ്ചിനു യുദ്ധം ആരംഭിച്ചു. പിറ്റേന്നു രാവിലെ ഇസ്രയേല്‍നഗരങ്ങള്‍ മുഴുവന്‍ ബോംബിട്ടു തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്, കെയ്‌റോ ഉള്‍പ്പെടെയുള്ള ഈജിപ്തിലെ വിമാനത്താവളങ്ങളില്‍ ബോംബുകളുമായി വിമാനങ്ങള്‍ തയ്യാറെടുത്തു കിടന്നു. അടുത്ത പ്രഭാതത്തില്‍ ഇസ്രയേല്‍രാഷ്ട്രവും ഇസ്രയേല്‍ജനതയും ഭൂമുഖത്തുണ്ടാവില്ല എന്ന ആശങ്കയോടെയാണു ലോകം ഉറങ്ങാന്‍ പോയത്.
നാളെ രാവിലെ ഉറക്കമുണരാന്‍ സാധ്യതയില്ല എന്ന ഭയത്തോടെ ജൂണ്‍ അഞ്ചിന് ഉറങ്ങാന്‍ കിടന്ന ഇസ്രയേല്‍ജനതയുടെ മരണഭയം ആര്‍ക്കാണ് അളക്കാനാവുക? ലോകത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രം അതിനുമുമ്പോ പിമ്പോ ഇത്രമരണഭയത്തോടെ ഒരു രാത്രി മുഴുവന്‍ കരഞ്ഞും തളര്‍ന്നും ഉറങ്ങാതിരുന്നിട്ടില്ല. 
പക്ഷേ, സംഭവിച്ചതു മറിച്ചായിരുന്നു. ഇസ്രയേലിന്റെ തന്ത്രശാലികളായ നേതാക്കള്‍ ജനങ്ങളെകൂട്ടമരണത്തിനു വിട്ടുകൊടുക്കില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു. അതു നടപ്പാക്കിയത് അവരുടെ സുസജ്ജമായ വ്യോമസേനയാണ്. 
രാവിലെ ഉത്തരവു കിട്ടിയാല്‍ പറന്നുയരാന്‍ കാത്തുകിടന്ന ഈജിപ്തിന്റെ ബോംബര്‍ വിമാനങ്ങളിലൊന്നിനും പറന്നുപൊങ്ങാന്‍ കഴിഞ്ഞില്ല. അഞ്ചാം തീയതി പാതിരാത്രിക്കുശേഷം, ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കേ, ഇസ്രയേലിന്റെ ബോംബര്‍വിമാനങ്ങള്‍, റഡാറുകളില്‍ പ്രത്യക്ഷപ്പെടാത്തവിധം താഴ്ന്നു പറന്ന് ഈജിപ്തിന്റെ വിമാനത്താവളങ്ങളില്‍ മുഴുവന്‍ ബോംബു വര്‍ഷിച്ചു. ഒറ്റരാത്രികൊണ്ട് ഈജിപ്തിന്റെ സുശക്തമായ വ്യോമസേന നിര്‍വീര്യരായി!
തുടര്‍ന്നുണ്ടായ കരയുദ്ധത്തില്‍ അത്യാധുനികായുധങ്ങള്‍കൊണ്ടു സുസജ്ജമായ ഇസ്രയേല്‍സൈന്യം എല്ലാ യുദ്ധമുഖങ്ങളിലൂം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. സിറിയയുടെ അതിര്‍ത്തി കടന്നു 40 കിലോമീറ്റര്‍ ഉള്ളിലേക്കു സൈന്യം  കടന്നുകയറി. ഈജിപ്തില്‍നിന്നു സിനായ് ഉപദ്വീപും ഗാസമുനമ്പും ഇസ്രയേല്‍ പിടിച്ചെടുത്തു. ജോര്‍ദാനില്‍നിന്നു കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും സിറിയയുടെ കൈയില്‍നിന്നു ഗോലാന്‍കുന്നുകളും ഇസ്രയേല്‍ സ്വന്തമാക്കി. ഇസ്രയേലിന്റെ വിസ്തൃതി ഇരട്ടിയായി!
ഇത്രയുമായപ്പോഴേക്കും സംയുക്തകക്ഷികള്‍ വെടിനിര്‍ത്തലിനു ശ്രമം ആരംഭിച്ചു.  ഈജിപ്തുതന്നെ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. നാസര്‍ തന്റെ വൈസ് പ്രസിഡന്റിനെ വാഷിങ്ടണിലേക്കയച്ചു. അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഐക്യരാഷ്ട്രസഭയുടെയും ഇടപെടലിനെത്തുടര്‍ന്ന് ജോര്‍ദാന്‍ ജൂണ്‍ ഏഴിനു വെടിനിര്‍ത്തി. ഈജിപ്ത് എട്ടാംതീയതിയും സിറിയ ഒന്‍പതാംതീയതിയും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇസ്രയേല്‍ ഒരു ദിവസംകൂടികഴിഞ്ഞു പത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ മാത്രം നടന്നതുകൊണ്ട് ഈ യുദ്ധം ആറുദിനയുദ്ധമെന്നു ചരിത്രത്തില്‍ അറിയപ്പെടുന്നു.
സാധാരണഗതിയില്‍, ഇതോടെ അറബ്‌രാഷ്ട്രങ്ങളുടെ ഇസ്രയേല്‍വിരോധത്തിനു ശമനമുണ്ടാകേണ്ടതാണ്. പക്ഷേ, സംഭവിച്ചതങ്ങനെയല്ല. ഓരോ പരാജയവും തങ്ങളുടെ കഴിവുകേടാണെന്നു സമ്മതിക്കാനുള്ള വിവേകം അവര്‍ക്കുണ്ടായില്ല. അതൊക്കെ ഇസ്രയേലിന്റെ കുതന്ത്രങ്ങളാണെന്നു വ്യാഖ്യാനിച്ചു തങ്ങളുടെ യുദ്ധപരാജയത്തെക്കൂടി ഇസ്രയേലിന്റെ തലയില്‍ക്കെട്ടിവയ്ക്കാനുള്ള മൗഢ്യമാണവര്‍ പ്രകടിപ്പിച്ചത്. തുടരെ പരാജയപ്പെടുന്ന യുദ്ധങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമ്പത്തും മനുഷ്യവിഭവശേഷിയും രാജ്യത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി വിനിയോഗിക്കുകയല്ലേ വേണ്ടതെന്നു ചിന്തിക്കാനുള്ള തന്ത്രജ്ഞതയും അവര്‍ക്കു കൈമോശം വന്നുപോയി. ഊണിലും ഉറക്കത്തിലും ഒരു ചിന്തമാത്രം - ഇസ്രയേല്‍ വിരോധം! അതു സ്വന്തം ജനതയില്‍ ആളിക്കത്തിക്കാനായിരുന്നു അധികാരികള്‍ക്കെന്നും താത്പര്യം.
ഈ പ്രവണതയുടെ ദുരന്തമായിരുന്നു 1973 ലെ ഇസ്രയേല്‍ -അറബ് യുദ്ധം. ഇതിന്റെ പിന്നില്‍ അമേരിക്കയുടെ ചില താത്പര്യങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1967 ലെ ആറുദിനയുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ ക്കിട്ടുന്നതുവരെ എണ്ണയുത്പാദനം കുറയ്ക്കുമെന്ന് എണ്ണരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതു യൂറോപ്പിലും അമേരിക്കയിലും വന്‍തോതിലുള്ള എണ്ണ ക്ഷാമത്തിനും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമായി. 1972 ല്‍ രണ്ടാംതവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിച്ചാര്‍ഡ് നിക്‌സണ്‍ മധ്യപൂര്‍വദേശത്തു സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹെന്റി കിസിഞ്ജറാണ് ഇത്തരം ശ്രമങ്ങളുടെ സൂത്രധാരത്വം വഹിച്ചത്. സോവ്യറ്റ് യൂണിയനും സമാധാനശ്രമങ്ങളില്‍ അമേരിക്കയോടു സഹകരിച്ചു. 
1948 ലെ അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ മടങ്ങിപ്പോകണമെന്നായിരുന്നു അറബ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടത്. അതിനര്‍ഥം 1967 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നാണല്ലോ. എന്നാല്‍, മേലില്‍ ആക്രമണമുണ്ടാവില്ലെന്ന ഉറപ്പു ലഭിച്ചാലല്ലാതെ ആ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ ഉറച്ചുനിന്നു. സമാധാനചര്‍ച്ചകള്‍ എങ്ങുമെത്താതെ നീണ്ടുപോകുന്നതിനിടയില്‍ ജോര്‍ദാന്‍ ഗോലാന്‍കുന്നിലും ഈജിപ്ത് സീനായ് ഉപദ്വീപിലും ഇസ്രയേല്‍സേനകളെ ആക്രമിച്ചു. 1973 ഒക്‌ടോബര്‍ ആറിന് യോംകിപ്പുര്‍ ദിനത്തിലായിരുന്നു ഈ ആക്രമണം.
യഹൂദരുടെ അതിവിശുദ്ധദിനമണ് യോംകിപ്പുര്‍. എല്ലാ ജോലികളില്‍നിന്നും വിരമിച്ച് പ്രാര്‍ഥനയിലും ഉപവാസത്തിലും മാത്രം കഴിഞ്ഞുകൂടുന്നദിനം. അന്ന് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ ഒന്നു പകച്ചു. ഇസ്രയേല്‍ പരാജയപ്പെട്ടേക്കാമെന്നു ഭയപ്പെട്ട അമേരിക്ക പെട്ടെന്നുണര്‍ന്നു. ഇസ്രയേലിന്റെ പരാജയം അമേരിക്കയുടെ പരാജയം കൂടിയായിരിക്കും. അത്യാധുനിക ആയുധങ്ങളുമായി അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രയേലിലേക്കു പറന്നു. ആയുധനങ്ങളെത്തിയതോടെ  യുദ്ധത്തിന്റെ ഗതിമാറി. സിനായ് പ്രദേശത്തുനിന്ന് ഈജിപ്തുസൈന്യം തോറ്റു പിന്മാറി. ഗോലാന്‍ കുന്നുകള്‍ തിരിച്ചുപിടിച്ച ഇസ്രയേല്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കനടുത്തുവരെയെത്തി. അമ്പരന്നുപോയ അറബ് ലോകം സമാധാനശ്രമങ്ങള്‍ നടത്താന്‍ ഐക്യരാഷ്ട്രസഭയോട് അപേക്ഷിച്ചു.
ഇതിനു ഫലമുണ്ടായി. അമേരിക്കയും സോവ്യറ്റ് യൂണിയനും ചേര്‍ന്നു വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. ആവശ്യം  അംഗീകരിച്ചെങ്കിലും പിടിച്ചെടുത്ത സ്ഥലങ്ങളില്‍നിന്നു പെട്ടെന്നു പിന്മാറാന്‍ ഇസ്രയേല്‍ തയ്യാറായില്ല.  നിരന്തരമായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെത്തുടര്‍ന്ന് 1982 ല്‍ മാത്രമേ ആ പ്രദേശങ്ങള്‍ ഇസ്രയേല്‍ വിട്ടുകൊടുത്തുള്ളൂ. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)