പേരിന്റെയും യോഗ്യതകളുടെയുമൊക്കെ മുമ്പില്‍ 'പൊടി' എന്നുകൂടി ചേര്‍ത്തെഴുതി വല്ലപ്പോഴുമൊക്കെ പത്തുപ്രാവശ്യം ആവര്‍ത്തിച്ച് ഉരുവിടുന്നത് ഉപകാരപ്രദമായിരിക്കും. നീയും, നാളിന്നോളം നീ നേടിയവയൊക്കെയും നശ്വരങ്ങളാണെന്നും, വെറുതെ ഊതിപ്പറത്താവുന്ന ഒരുപിടി പൊടിയായി ഒരിക്കല്‍ മാറുമെന്നുമുള്ള തിരിച്ചറിവിന്റെ തിരിവെട്ടം അതു നിനക്കു തരാതിരിക്കില്ല. മറ്റെന്തോ ആണെന്നുള്ള തെറ്റുധാരണയെ അതു മാറ്റുകയും ചെയ്യും.
''പൊടി'' എന്നു പൊതുവെ നാട്ടുകാര്‍ വട്ടപ്പേരുരുവിളിക്കുന്ന ഒരു പൈലിയെ പരിചയമുണ്ട്. വീടിനടുത്തുള്ള ഗോഡൗണില്‍നിന്നു പകലന്തിയോളം ലോറികളിലേക്കു സിമെന്റുചാക്കുകള്‍ ചുമന്നുകയറ്റി പൊടിതിന്ന് ഒരുകുകുടുംബംപോറ്റുന്ന അയാള്‍ അടിമുടി പൊടിമയമാണ്. പരിസരവാസികളായ മറ്റു പൈലിമാരില്‍നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാണ് അങ്ങനെയൊരു പേര് അവര്‍ അയാള്‍ക്കുക്കുകൊടുത്തിരിക്കുന്നത്. അതില്‍ അയാള്‍ക്ക് ആക്ഷേപവുമില്ല. അങ്ങനെയുമുണ്ട് പൂഴിയില്‍ ചില ജനങ്ങള്‍: അസാധാരണമായ വിധത്തില്‍ നമ്മെ പ്രചോദിപ്പിക്കാന്‍ ദൈവം നിയോഗിക്കുന്ന സാധാരണക്കാര്‍! പൈലിയെ ''പൊടി'' എന്നു വിളിച്ചിരുന്ന പലരും പണ്ടേ പൂര്‍ണമായും പൊടിയായിപ്പോയി. അപ്പോള്‍പിന്നെ പൈലിമാത്രമാണോ പൊടി?
പൊടിയെക്കുറിച്ചുള്ള ഒരുപിടി പൊടിച്ചിന്തകളുണര്‍ത്തിയ വിഭൂതിദിനത്തിന്റെ വാതിലിലൂടെ വിശുദ്ധിയുടെയും വ്രതശുദ്ധിയുടെയും ഉപവാസത്തിന്റെയും ഉള്‍ത്താപത്തിന്റെയും പ്രാര്‍ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും അമ്പതുദിനരാത്രങ്ങളിലേക്കു വിശ്വാസിയായ നീ കടക്കുമ്പോള്‍, പൊടിയെപ്പറ്റിയുള്ള വിചിന്തനങ്ങളെ വെറും പൊടിക്കാര്യങ്ങളായി കരുതരുത്. പൊടിയെക്കുറിച്ചുള്ള പ്രതിപാദ്യത്തോടെയല്ലേ പരിശുദ്ധവേദപുസ്തകം തുടങ്ങുന്നതുതന്നെ? സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ദൈവം പൊടികൊണ്ടു രൂപപ്പെടുത്തിയതിനുശേഷമാണ് തന്റെ ജീവശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിച്ചത് (ഉത്പ. 2:7). അനാദിയില്‍ പ്രപഞ്ചശില്പിയായ ദൈവത്തിന്റെ കൈവിരലുകളില്‍ ആദ്യം പുരണ്ടത് പൊടിതന്നെയായിരുന്നു. ഇതര ചരാചരങ്ങളെയെല്ലാം അവിടുന്ന് വചനംകൊണ്ടു നിര്‍മിച്ചപ്പോള്‍, മനുഷ്യനെമാത്രം സ്വന്തം കരാംഗുലികള്‍കൊണ്ടാണു മെനഞ്ഞെടുത്തത്. പൊടിയില്‍നിന്നു തുടങ്ങിയതുകൊണ്ട് പൊടിയില്‍ത്തന്നെ അവന്‍ ഒടുങ്ങണമെന്നും അവിടുന്നു തിരുഹിതമായി (ഉത്പ. 3:19).
പൊടി ഒരു പേടിയാണ്. പൊടിക്കു ഭാരമില്ലെങ്കിലും, നാം ഒരിക്കല്‍ പൊടിയായി മാറുമെന്നുള്ള ഓര്‍മ ഒത്തിരി ഭാരപ്പെടുത്തുന്നതല്ലേ? ഉയരവും ഭാരവുമൊക്കെയുള്ള ശരീരമെന്ന ഈ കുടീരം ഒരിക്കല്‍ പൊടിഞ്ഞുപോകുമെന്നുള്ള ഉറക്കം കെടുത്തുന്ന ഓര്‍മ. 'പൊടി' എന്ന പദം നമ്മുടെ നിലനില്പിന്റെ നിസ്സാരതയെത്തന്നെയാണു പ്രതിനിധീകരിക്കുന്നത്. ഉടുപ്പിച്ചൊരുക്കി നീ കൊണ്ടുനടക്കുന്ന ഉടല്‍ ഒരുപിടി പൊടിയാണെന്നുള്ള ഉള്‍ബോധ്യമാണ് അതു നിനക്കു നല്കുന്നത്. 'മനുഷ്യനെ ദൈവം പൊടിയിലേക്കു മടക്കി അയയ്ക്കുന്നു' എന്നു പാടുന്ന സങ്കീര്‍ത്തകനും (സങ്കീ. 90:3), 'എല്ലാ ശരീരവും നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും' എന്ന് ഏറ്റുപറയുന്ന ജോബും (ജോബ് 34:15), 'എല്ലാം പൊടിയില്‍നിന്നുണ്ടായി; എല്ലാം പൊടിയിലേക്കു പോകുന്നു' എന്നു പ്രഘോഷിക്കുന്ന സഭാപ്രസംഗകനും (സഭാ. 3:20; 12:7) ഒക്കെ ഈയൊരു അവബോധത്തിലേക്കാണു നിന്നെ ക്ഷണിക്കുന്നത്. പൊടിമയമല്ലേ പ്രപഞ്ചം? ഈ ഭൂഗോളത്തിനൊരു തീ പിടിച്ചാല്‍ അവശേഷിക്കുന്നത് ഒരു പൊടിക്കൂമ്പാരം മാത്രമായിരിക്കില്ലേ? അങ്ങനെയാകുമ്പോള്‍, 'പൊടി'യുടെ ആംഗലേയതുല്യനാമമായ ഉഡടഠനെ ഉലളശിശശേ്‌ലഹ്യ ഡഹശോമലേ ടൗയേെമിരല ീള ഠലാുീൃമഹ െ(അനിത്യമായവയുടെ അവിതര്‍ക്കിതമായി ആത്യന്തികമായ അസ്തിത്വം) എന്ന് നീട്ടിയെഴുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. 'പൊടി' മലയാളഭാഷയില്‍ 'മനുഷ്യശരീര'ത്തിന്റെ പര്യായമാണെന്നുകൂടി അറിഞ്ഞിരിക്കാം.
'ഞാന്‍ പൊടിയും, ചാരവുമാകുന്നു' (ഉത്പ. 18:27) എന്ന വചനം വായിക്കുമ്പോള്‍ ആടയാഭരണങ്ങള്‍ ചാര്‍ത്തി ചലിക്കുന്ന അരക്കിലോ പൊടിമാത്രമാണുണുനീ എന്ന ബോധ്യം നിശ്ചയമായും നിനക്കുണ്ടാവണം. നിന്റെ പേരിന്റെയും യോഗ്യതകളുടെയുമൊക്കെ മുമ്പില്‍ 'പൊടി' എന്നുകൂടി ചേര്‍ത്തെഴുതി വല്ലപ്പോഴുമൊക്കെ പത്തുപ്രാവശ്യം ആവര്‍ത്തിച്ച് ഉരുവിടുന്നത് ഉപകാരപ്രദമായിരിക്കും. നീയും, നാളിന്നോളം നീ നേടിയവയൊക്കെയും നശ്വരങ്ങളാണെന്നും, വെറുതെ ഊതിപ്പറത്താവുന്ന ഒരുപിടി പൊടിയായി ഒരിക്കല്‍ മാറുമെന്നുമുള്ള തിരിച്ചറിവിന്റെ തിരിവെട്ടം അതു നിനക്കു തരാതിരിക്കില്ല. മറ്റെന്തോ ആണെന്നുള്ള തെറ്റുധാരണയെ അതു മാറ്റുകയും ചെയ്യും. ഭൂമിയില്‍ ആറടിയിടം പോലും നിനക്ക് അധികമാണ്. ഒന്നുന്നുകത്തിക്കരിഞ്ഞാല്‍ നീ കുറച്ചു ധൂളിയും ധൂമവും മാത്രമല്ലേ? കെട്ടിടത്തിന്റെനുവാള്‍ പുട്ടിയിട്ടു മിനുക്കുന്നവരോട് 'ദേഹം നിറയെ പൊടിയാണല്ലോ' എന്നു ചോദിച്ചപ്പോള്‍ 'നമ്മളുതന്നെ പൊടിയല്ലേ' എന്നു കിട്ടിയ മറുചോദ്യം എത്ര ചിന്തനീയം! മുഖവും മുടിയും തടിയും താടിയുമൊക്കെയായി ഓടിനടക്കുന്ന ഒരു പൊതി പൊടിയാണ് നീ എന്ന വസ്തുത നിനക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. ശ്വാസം ഇല്ലാതാകുമ്പോള്‍ പൂഴിയില്‍ പതിക്കേണ്ട വ്യക്തിയാണു നീ (സങ്കീ. 104:29). ചാരമായ നീ, ഒരു നേരം ചാരമാകുന്ന ഒരുരുചരമദിനം നിനക്കുണ്ടായേ തീരൂ. ഒരു ഭസ്മീകരിക്കല്‍പ്രക്രിയയ്ക്ക് നീ എന്നെങ്കിലും വിധേയപ്പെടണം. ജീവന്‍ വെടിഞ്ഞാല്‍ പിന്നെ നീ പൊടിയാന്‍ തുടങ്ങും. അതുകൊണ്ട്, കടുപ്പിച്ചുള്ള നോട്ടമോ വാക്കുകളോ കടുംകൈയോ ഒന്നും വേണ്ടാ. പൊടിയാകാനുള്ളതാണ് നീ ചുമക്കുന്ന നിന്റെ ദേഹം. നീ എങ്ങനെയൊക്കെ നടന്നാലും 'എന്തില്‍നിന്നാണ് നിന്നെ മെനഞ്ഞെടുത്തതെന്നു ദൈവം അറിയുന്നു. നീ കേവലം ധൂളിയാണെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നു' (സങ്കീ. 103:14).
നിന്റെ പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി പാടേ തുടച്ചുകളയേണ്ടതില്ല; വിലപ്പിടിപ്പുള്ള പല പാഠങ്ങളും താക്കീതുകളും അവയ്ക്കു നല്കാനുണ്ട്. വെറുതെ പൊടിപോലെ പറന്നുപോകാവുന്നത്ര കനമേ നിനക്കുള്ളൂ. ആകയാല്‍, അഹംഭാവത്തിന്റെ ആവശ്യം അശേഷമില്ല. 'തരികിടയായി' നടക്കുമ്പോള്‍ ഒരുനാള്‍ തരിയായി കിടക്കേണ്ടിവരുമെന്ന്ന്നുഓര്‍ക്കണം. മണ്ണിലിരിക്കാനും ചരിക്കാനും മടിക്കേണ്ടാ. സ്വന്തം പേരു മറന്നാലും സ്വയം പൊടിയാണെന്നു മറക്കാതിരിക്കാം. പൊടിയാണെന്നു നന്നായറിഞ്ഞിട്ടും പൊടിപോലും എളിമപ്പെടാതെ നിഗളിച്ചുനടന്നയത്ര ദൂരത്തില്‍നുദൈവത്തോടു പൊറുതിയിരക്കാം. നീയെന്ന പൊടിയെ കാലത്തിന്റെ കാറ്റ് ഊതിമാറ്റുന്ന ഒരു ദിവസമെത്തും. അന്ന് നീ വാഴ്ത്തപ്പെടുമോ അതോ, താഴ്ത്തപ്പെടുമോ? 'സ്വര്‍ണന്‍', 'സ്വര്‍ണലത', 'കനകം' എന്നൊക്കെ പേരുകളുള്ളവരാരുംതന്നെ സ്വര്‍ണനിര്‍മിതരല്ല. 'മനുജര്‍' (മനുഷ്യനില്‍നിന്നു ജനിച്ചവര്‍) എന്നതിനേക്കാള്‍ 'രേണുജര്‍' (പൊടിയില്‍നിന്നു ജനിച്ചവര്‍) എന്ന പേരല്ലേ മനുഷ്യര്‍ക്കു കൂടുതല്‍ യോജിച്ചത്? പൈതങ്ങളുടെ നാവില്‍ ഇനിമുതല്‍ പൊന്നരച്ചതല്ല പിന്നെയോ, പൂഴിപ്പൊടിയാണ് തേയ്‌ക്കേണ്ടതെന്നു തോന്നുന്നു. പൂഴിയുടെ രുചി നുണഞ്ഞാവണം അവര്‍ വളരേണ്ടത്.
പൊടിയാണെങ്കിലും...
പൊടി പെരുകുന്നേയുള്ളൂ; ഒരിക്കലും ഒടുങ്ങുന്നില്ല. എങ്കിലും, 'പൊടി, പൊടി, പൂര്‍ണവും പൊടി' എന്നു പരിഭവപ്പെട്ടു കഴിയുന്നത് ക്രൈസ്തവമല്ല. മുളന്തണ്ടിനു മുരളികയും, കരിക്കട്ടയ്ക്കു കനലുമായി മാറാനുള്ള സാധ്യതയുള്ളതുപോലെ, പൂഴിയായ മനുഷ്യശരീരത്തിനു പരിപൂതമായ മറ്റൊരു സത്തയെ പ്രാപിക്കാനുള്ള പ്രാപ്തിയുണ്ട്. വിഭൂതിദിനത്തിലെ നിന്റെ നെറ്റിത്തടത്തിലെ കരിക്കുരിശ് ഒരേസമയം മനുഷ്യന്‍ എന്ന നിന്റെ അസ്തിത്വത്തിന്റെ നിസ്സാരതയെയും, ക്രിസ്ത്യാനി എന്ന സ്വത്വ(കറലിശേ്യേ)ത്തിന്റെ ഗൗരവത്തെയുമാണു സൂചിപ്പിച്ചത്. നിന്റെ ആയുസ്സിന്റെ മര്‍ത്ത്യതയും ഹ്രസ്വതയുമൊക്കെ ആ സ്ലീവായാല്‍ വിശുദ്ധീകരിക്കപ്പെടുകയാണ്. അതുവഴി മനുഷ്യമര്‍ത്ത്യതയ്ക്ക് വിശ്വാസത്തില്‍ അധിഷ്ഠിതമായ അമര്‍ത്ത്യതയുടെ മറ്റൊരു മാനം നല്കപ്പെടുകയാണ്. ഒരുനുള്ളു ചാരത്തില്‍ ഒടുങ്ങേണ്ടവരല്ല; മറിച്ച്, കുരിശിന്റെ പ്രത്യാശയിലേക്കു പ്രതിനിമിഷം പിറക്കേണ്ടവരാണ് നാം. ഉദ്ഭവിച്ചിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടവരാണു നാം. പൂഴി തിന്നുകൊണ്ട് ഊഴിയില്‍ ഇഴഞ്ഞുനടക്കുന്ന ഉരഗങ്ങളാകാനുള്ളവയല്ല ഉത്ഥിതനില്‍ വിശ്വസിക്കുന്ന നമ്മുടെയൊക്കെ ജന്മങ്ങള്‍. പിന്നെയോ, പരലോകത്തിന്റെ പരിശുദ്ധിയിലേക്കു പറന്നുയരാനുള്ളവയാണ്. നമ്മിലെ ദൈവികജീവന്റെ ശ്വാസമാണ് നമ്മെ വിശുദ്ധമായ വിഭൂതിയാക്കുന്നത.് അതുകൊണ്ടാവാം നരനെ 'പൊടി'യെന്നു നസ്രായന്‍ ഒരുരുവട്ടംപോലും വിളിക്കാതിരുന്നത്. പൊടിയില്‍നിന്നുള്ള ഒരു പുനര്‍ജനിയിലേക്കാണു വലിയനോമ്പ് നിന്നെ വിളിക്കുന്നത്. നീയാകുന്ന പൊടിശില്പത്തിനു സല്‍ക്കൃത്യങ്ങള്‍കൊണ്ടു നിറം കൊടുക്കാനുള്ളതാണ് തപസ്സുകാലം. അതിന് ആരംഭമായി ഒരു ക്ഷാരസ്‌നാനത്തിന്റെ ആവശ്യകതയുണ്ട്. നീ പൂര്‍ണമായും ചൂര്‍ണമാകുന്ന വാഴ്‌വിലെ നിന്റെ അവസാന വിഭൂതിദിനത്തില്‍ നീയെന്ന പൊടിക്കൂമ്പാരത്തിനു തമ്പുരാന്റെ ദൃഷ്ടിയില്‍ ഏതു വര്‍ണമായിരിക്കും?