•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ നവതിയാഘോഷങ്ങള്‍ സമാപിച്ചു

മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുനരൈക്യ നവതിയാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 നു സമാപനമായി. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആമുഖസന്ദേശം നല്‍കി. പൗരസ്ത്യതിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി, മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. ജാംബസ്ത്തീത്ത ഡിക്വാത്രോ, കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ പങ്കെടുത്തു.
വിവിധ സഭകളുടെ അധ്യക്ഷ്യന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനം നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ് അലക്‌സിയോസ് മാര്‍ യൗസേബിയോസ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലം,കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ജോര്‍ജ് ഉമ്മന്‍, പുനലൂര്‍ രൂപത ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പുനരൈക്യ നവതിയാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് കുര്യന്‍ പെരുമുറ്റത്ത് എന്നിവര്‍ പങ്കെടുത്തു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)