•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

മാടി വിളിക്കുന്നൂ, മണല്‍പ്പുറങ്ങള്‍

ടൂറിസ്റ്റുകേന്ദ്രങ്ങളുടെ പരസ്യം കണ്ടിട്ടില്ലേ? നീണ്ടുനീണ്ടുപോകുന്ന കടല്‍ത്തീരമണല്‍പരപ്പുകള്‍; മണല്‍പരപ്പുകളോടു ചേര്‍ന്ന്, കടലിലേക്കു ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന തെങ്ങുകള്‍ അല്ലെങ്കില്‍ മറ്റു മരങ്ങള്‍, മണല്‍വാരിക്കളിക്കുന്ന കുട്ടികള്‍, വിശാലമായ മണല്‍ത്തിട്ടകളില്‍ വിവിധതരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍, രുചികരമായ ഭക്ഷണപാനീയങ്ങളുടെ പ്രദര്‍ശനം - ഇവയൊക്കെ സന്ദര്‍ശകരുടെ മനംകവരുന്നു. കടലുകളുടെയും കായലുകളുടെയും നദികളുടെയുമൊക്കെ വിശാലമണല്‍സഞ്ചയം, വിദൂരത്തുനിന്നുപോലും മനുഷ്യസഹസ്രങ്ങളെ ആകര്‍ഷിക്കുന്നു.
ഇംഗ്ലണ്ടില്‍, ലണ്ടന്‍ പട്ടണവാസികള്‍, പുരാതനകാലംമുതല്‍, തെയിംസ് നദീതീരങ്ങളില്‍ മണല്‍ത്തിട്ടകളില്‍, പലതരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലണ്ടനില്‍, തെയിംസ് നദീതീരത്തുള്ള സാന്‍ഡ്‌വിച്ച് (മെിറംശരവ, 'സാന്‍ഡ് വിക്ക്' എന്ന് ആദ്യകാല ഉച്ചാരണം) ഗ്രാമത്തില്‍, ലഘുഭക്ഷണം കഴിക്കാനായി സഞ്ചാരികള്‍ ഒരുമിച്ചുകൂടിയിരുന്നു. അവര്‍ക്കു കൊടുക്കാനായി 'സാന്‍ഡ്‌വിച്ച്'-ഗ്രാമീണര്‍ തയ്യാറാക്കിയ ലഘുഭക്ഷണത്തിന്റെ പേര് 'സാന്‍ഡ്‌വിച്ച്' എന്നായി. രണ്ടു റൊട്ടിക്കഷണങ്ങളുടെ ഇടയില്‍ കുറച്ച് ഇറച്ചിയോ മീനോ ജാമോ വച്ച് കൂട്ടിയടച്ച് കടലാസില്‍ പൊതിഞ്ഞ് നിസാരവിലയ്ക്കു വില്‍ക്കുന്ന ലഘുഭക്ഷണസാധനമാണ് സാന്‍ഡ് വിച്ച്. സാന്‍ഡ്‌വിച്ച് ഇന്നിപ്പോള്‍ ആഗോളപ്രസിദ്ധമായി. സ്‌കൂളിലേക്ക് രാവിലെ ഓടിപ്പോകുന്ന കൊച്ചുകുട്ടികള്‍ക്ക് അമ്മമാര്‍ കൊടുത്തുവിടുന്ന അനായാസലഘുഭക്ഷണമാണ് ഇന്നിപ്പോള്‍ സാന്‍ഡ്‌വിച്ച്.
ചിന്തകരെയും കവികളെയുമൊക്കെ മണല്‍പ്പുറങ്ങളാകര്‍ഷിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവിയായ ടെന്നിസണ്‍, സമുദ്രതീരത്ത്, മണല്‍പ്പരപ്പില്‍ കിടന്ന്, തിരമാലകളെ വീക്ഷിച്ചകൊണ്ട്, സ്വന്തം പേര്, ടെന്നിസണ്‍, എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിച്ചിരുന്നു. കുറച്ചുസമയത്തിനുള്ളില്‍ അദ്ദേഹം ഒരുതരം ആനന്ദാനുഭൂതി(ഋരേെമ്യെ)യില്‍ ലയിക്കുകയും ചെയ്തിരുന്നു. കടല്‍ത്തീര മണല്‍സഞ്ചയത്തിന്റെ മാസ്മരികശക്തി!
പാശ്ചാത്യകവികളും, ഭാരതീയകവികളും കടല്‍-നദീതീര മണല്‍ത്തിട്ടകളാല്‍ ആകൃഷ്ടരായിട്ടുണ്ട്. ഹിമവത്പുത്രിയായ പാര്‍വതി, 'മന്ദാകിനീ സൈകത സീകതേഷു' - ഗംഗാതീരമണല്‍പ്പുറത്ത്, കളിച്ചുല്ലസിച്ചിരുന്നു എന്ന് കാളിദാസമഹാകവി അദ്ദേഹത്തിന്റെ രഘുവംശം മഹാകാവ്യത്തില്‍ വിവരിച്ചിരിക്കുന്നു. സംസ്‌കൃതഭാഷയില്‍ മണലിന് 'സികതം' എന്നാണു പറയുക; 'മണല്‍നിറഞ്ഞ' എന്ന അര്‍ത്ഥത്തില്‍ സീകതം സൈകതം എന്നെല്ലാം പറയുന്നു. ഗംഗാനദീതീരത്ത് മണല്‍സമൃദ്ധമായ മണല്‍പ്പുറത്ത് പാര്‍വതീബാലിക തുള്ളിക്കളിച്ചു' എന്നാണ് 'മന്ദാകിനീ സൈകത സീകതേഷു' എന്ന കാവ്യശകലംകൊണ്ട് കാളിദാസമഹാകവി വിവക്ഷിക്കുന്നത്.
കടല്‍ത്തീരത്ത്, നീണ്ടുപരന്നുകിടക്കുന്ന മണല്‍സഞ്ചയത്തിന് ആലമരവ (ബീച്ച്) എന്നാണ് ഇംഗ്ലീഷില്‍ പേര്. നിരന്തരം തിരമാലകളാല്‍ ഇളകിമറിയുന്ന അഭിവീക്ഷിച്ചുകൊണ്ട് മണല്‍ത്തിട്ടകളില്‍ക്കൂടി തനിച്ചോ, കൂട്ടുചേര്‍ന്നോ കാല്‍നടയായി സഞ്ചരിക്കുന്നത് സന്തോഷദായകമാണ്.
കടല്‍ത്തീരമണല്‍സഞ്ചയത്തിലൂടെയുള്ളസഞ്ചാരം, ജീവിതത്തിന്റെ പ്രതിരൂപമായി മഹാത്മാക്കള്‍ വിശേഷിപ്പിക്കുന്നു. മണലില്‍ പതിയുന്ന നമ്മുടെ കാല്‍പ്പാടുകള്‍, പിന്‍ഗാമികളായ ജീവിതയാത്രക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശകമായിരിക്കട്ടേയെന്നു മഹാന്മാര്‍ ആശംസിക്കുന്നു.
കടല്‍ത്തീരമണല്‍സഞ്ചാരവുമായി ബന്ധപ്പെട്ട ഒരു ധാര്‍മ്മികകഥ, ഇവിടെ സംഗ്രഹിക്കാം. അതൊരു സ്വപ്നദര്‍ശനമാണ്:
ജോണി എന്ന യുവാവ് ഏകനാണ്. അവന്റെ ഏകാന്ത ജീവിതത്തില്‍ ഒരു ദിവസം അവന് ഒരു സ്വപ്നദര്‍ശനമുണ്ടായി. ജോണി ഒരു ദിവസം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍, ഈശോ പെട്ടെന്നിതാ ജോണിയുടെ കൂടെചേര്‍ന്ന്, സന്തോഷമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. സംഭാഷണത്തിനിടയ്ക്ക് ഈശോ ജോണിയോട്: ''ജോണീ, നീ ഒന്നു പിറകോട്ടു തിരിഞ്ഞുനോക്ക്. നമ്മള്‍ രണ്ടുപേരുടെയും കാല്‍പ്പാടുകള്‍ ആ മണലില്‍ പതിഞ്ഞിരിക്കുന്നതു നീ കാണുന്നില്ലേ? - വലതുവശത്ത് എന്റെ കാല്‍പ്പാടുകള്‍, ഇടതുവശത്തെ കാല്‍പ്പാടുകള്‍ നിന്റേത്. തുടര്‍ന്ന് ഈശോ വിശദീകരിച്ചു:
''അങ്ങു ദൂരെ പിറകില്‍ നിന്റെ ശൈശവബാല്യകാലങ്ങള്‍ - അന്നെല്ലാം നിന്നോടൊത്ത് ഞാനുമുണ്ടായിരുന്നു, എന്റെ കാല്‍പ്പാടുകളും നിന്റേതിനോടൊത്തു നീ കാണുന്നില്ലേ? അതുകഴിഞ്ഞ് എന്റെ വിദ്യാഭ്യാസകാലം - നിന്നോടൊത്ത് എന്നും ഞാനുണ്ടായിരുന്നു. അനന്തരം, നിന്റെ യൗവനകാലം. നിന്റെ വിവാഹം, ഉദ്യോഗം, പില്‍ക്കാലജീവിതം മുതലായവ - നിന്നോടൊത്ത് എന്നും ഞാനുണ്ടായിരുന്നു.''
ജോണി, അവന്റെ ജീവിതകാല്‍പ്പാടുകളും ആ കാല്‍പ്പാടുകളോടുചേര്‍ന്ന് സര്‍വ്വശക്തനും കാരുണ്യമൂര്‍ത്തിയുമായ ഈശോയുടെ കാല്‍പ്പാടുകളും കണ്ടു സന്തോഷിച്ചു - താന്‍ ഒരിക്കലും ഏകാകിയായിരുന്നില്ല എന്ന സത്യവും ഗ്രഹിച്ചു.
അനന്തരനിമിഷത്തില്‍ ജോണിക്ക് ഒരു സംശയം. ''ഈശോയേ, എന്റെ കോളജ് വിദ്യാഭ്യാസം കഴിഞ്ഞയുടന്‍, എനിക്കു രൂക്ഷമായ പ്രശ്‌നങ്ങളും പ്രലോഭനങ്ങളുമുണ്ടായി. ആ കാലഘട്ടത്തില്‍, അങ്ങുന്ന്, എന്നെ ഉപേക്ഷിച്ചതുപോലെ തോന്നുന്നല്ലോ. കാരണം, എന്റെ കാല്‍പ്പാടുകള്‍ മാത്രമേ ആ കാലഘട്ടത്തില്‍ മണല്‍പ്പരപ്പില്‍ കാണുന്നുള്ളല്ലോ. അതിന്റെയര്‍ത്ഥം, അക്കാലത്ത് അങ്ങുന്ന് എന്നെ ഉപേക്ഷിച്ചുപോയി എന്നല്ലേ?''
''ഒരിക്കലുമല്ല,'' ഈശോ പ്രതിവചിച്ചു: ''നിന്റെ വിഷമകാലത്ത്, നിനക്കു നടക്കാന്‍ കഴിവില്ലാതിരുന്ന കാലത്ത്, ഞാന്‍ നിന്നെ എന്റെ തോളിലേറ്റി സഞ്ചരിക്കുകയായിരുന്നു. നിന്റെ ക്ലേശകാലത്തെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞില്ല. ഒരാളിന്റെ മാത്രം കാല്‍പ്പാടുകള്‍, നിന്റെ കാല്‍പ്പാടുകളല്ല; നിന്നെ തോളിലേറ്റിക്കൊണ്ടു നടന്ന എന്റെ കാല്‍പ്പാടുകളാണ്. നീയൊരിക്കലും ഏകമൂകന്‍ ആയിരിക്കുകയില്ല'' ഈശോ ഉറപ്പുനല്‍കി.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)