•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പത്രവ്യവസായം ഗുരുതരപ്രതിസന്ധിയില്‍

തിരുവനന്തപുരം: അച്ചടിക്കടലാസിന്റെ വിലവര്‍ദ്ധനകാരണം രാജ്യത്തെ പത്രവ്യവസായം ഗുരുതരപ്രതിസന്ധിയിലായിട്ടു മാസങ്ങളായി. ന്യൂസ്പ്രിന്റ്, അച്ചടിമഷി, മറ്റ് അസംസ്‌കൃതവസ്തുക്കള്‍ എന്നിവയ്ക്കു വലിയ വിലക്കയറ്റമാണ് മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത്. കൊവിഡും, റഷ്യ-യുക്രെയ്ന്‍ യുദ്ധവും സൃഷ്ടിച്ച  വന്‍ പ്രതിസന്ധിയില്‍പ്പെട്ട് വിദേശരാജ്യങ്ങളിലെ ന്യൂസ്പ്രിന്റ് ഫാക്ടറികള്‍ പലതും അടച്ചുപൂട്ടി. ഇന്ത്യയിലെ പത്രങ്ങള്‍ നിലനില്പിനായി പോരാടുകയാണ്. ചെറുകിട, ഇടത്തരം പത്രമാധ്യമങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കുറഞ്ഞ കാലംകൊണ്ട് അച്ചടിക്കടലാസിന്റെ വില ഇരട്ടിയിലധികമാണ് ഉയര്‍ന്നതെന്ന്  നിയമസഭയില്‍ മന്ത്രി പി. രാജീവ് നടത്തിയ പ്രസ്താവന മറക്കാറായിട്ടില്ല.
ഇന്ത്യയിലേക്കുള്ള ന്യൂസ്പ്രിന്റ് ഇറക്കുമതി അഞ്ചു വര്‍ഷത്തിനിടെ 55 ശതമാനം ഇടിഞ്ഞു. ഇതു വന്‍വിലക്കയറ്റത്തിനു കാരണമായി. കേന്ദ്രം ചുമത്തുന്ന അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കം പ്രതിസന്ധിക്കാക്കം കൂട്ടുകയും ചെയ്തു. പത്രവ്യവസായത്തിന്റെ ചെലവിന്റെ 50 ശതമാനം ന്യൂസ്പിന്റിനുവേണ്ടിയാണ്. കേന്ദ്രത്തില്‍നിന്നു സംസ്ഥാനം ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പുനരുദ്ധരിച്ച് കേരള പേപ്പര്‍ പ്രോഡക്ട്‌സ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായാല്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് അച്ചടിക്കടലാസ് നല്‍കാന്‍ കഴിഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)