കാലാവസ്ഥാവ്യതിയാനവും യുദ്ധവും നമ്മുടെ ഭക്ഷണവ്യവസ്ഥകളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള 821 ദശലക്ഷം ആളുകള്‍ നിലവില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 151 ദശലക്ഷം കുട്ടികളുടെ വളര്‍ച്ച മുരടിക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (ഐപിസിസി) റിപ്പോര്‍ട്ട് അനുസരിച്ച്, താപനില വര്‍ധിക്കുന്ന ഭൂമി വരുംവര്‍ഷങ്ങളില്‍ കൂടുതലാളുകളെ പട്ടിണിയിലേക്കു നയിക്കും.
ലോകത്ത് 193 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനാ (എഫ്എഒ) റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം, കാലാവസ്ഥാവ്യതിയാനം, സാമ്പത്തികമാന്ദ്യം തുടങ്ങിയവ ജനങ്ങളുടെ ജീവനോപാധികള്‍ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള കാലാവസ്ഥാ ആഘാതങ്ങള്‍ 2020 ല്‍ 30 ദശലക്ഷം ആളുകളെ അവരുടെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചു. കാരണം, വിളകളും ഉപജീവനവും നശിച്ചു, അതായത്, ആളുകള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോകജനസംഖ്യയുടെ എണ്‍പതു ശതമാനത്തിലധികവും പ്രകൃതിദത്ത ആഘാതങ്ങള്‍ക്കു സാധ്യതയുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്
ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, പശ്ചിമാഫ്രിക്ക ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നു. വരള്‍ച്ച,
സംഘര്‍ഷം, പകര്‍ച്ചവ്യാധി, സാമ്പത്തികത്തകര്‍ച്ച എന്നിവ കാരണം ആഫ്രിക്കയില്‍ ഏകദേശം 27 ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്. കടുത്ത വരള്‍ച്ചയും മറ്റു ഘടകങ്ങളും ചേര്‍ന്ന് കിഴക്കന്‍ ആഫ്രിക്കയിലെ 28 ദശലക്ഷം ആളുകളെ കടുത്ത പട്ടിണിയിലാക്കിയിരി
ക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും കാരണം പെറു മുതല്‍ ശ്രീലങ്ക വരെ പുതിയ പട്ടിണി ഹോട്സ്പോട്ടുകള്‍ ഉയര്‍ന്നുവരുന്നു. യുക്രെയ്‌നിലെ യുദ്ധത്തിന്റെ ആഘാതങ്ങള്‍ ''ആഗോളഭക്ഷ്യപ്രതിസന്ധിയുടെ ഒരു പുതിയ പാളി'' അഭിസംബോധന ചെയ്യുന്നതിനുള്ള അടിയന്തരാ ഹ്വാനങ്ങളിലേക്കു ലോകത്തെ നയിക്കുന്നു. സംഘര്‍ഷവും കൂടുതല്‍ തീവ്രമായ കാലാവസ്ഥയും ചേര്‍ന്ന് ദശലക്ഷക്കണക്കിനാളുകള്‍ക്കു രൂക്ഷമായ ഭക്ഷ്യാരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.
ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കു നേരിട്ടു കാരണമായി കഴിഞ്ഞ 50 വര്‍ഷമായി ആഗോളതലത്തില്‍ മൊത്തം കാര്‍ഷികോത്പാദനക്ഷമതയില്‍ ഇടിവുണ്ടായതിനു ശക്തമായ തെളിവുകളുണ്ട്. സമുദ്രങ്ങളിലെ ഉത്പാദനക്ഷമതയിലും പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു. ഇതു കരയെ അടിസ്ഥാനമാക്കിയുള്ള പ്രത്യാഘാതങ്ങള്‍ മാത്രമല്ല - സമുദ്ര, ഉള്‍നാടന്‍ മത്സ്യബന്ധനവുംകൂടിയാണ്. ഇത് സമുദ്രത്തിലെ അമ്ലീകരണവും ആഗോളതാപനവും മൂലമാണു സംഭവിക്കുന്നത്.
ഭക്ഷ്യസമ്പ്രദായത്തിന്റെ മറ്റു തലങ്ങളിലും കാലാവസ്ഥയുടെ സ്വാധീനമുണ്ട്. ഭാഗികമായി കാലാവസ്ഥയുമായി ബന്ധപ്പെട്ട തീവ്രസംഭവങ്ങള്‍, ചൂടുതരംഗങ്ങള്‍, വരള്‍ച്ചകള്‍, വെള്ളപ്പൊക്കം എന്നിവ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനക്കുറവിലേക്കു നയിച്ചു. ഭക്ഷ്യോത്പാദനം കുറയുകയും വൈവിധ്യം കുറഞ്ഞ ഭക്ഷ്യശേഖരം ലോകത്ത് അവശേഷിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ ഭക്ഷ്യസമ്പ്രദായത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാനസൗകര്യങ്ങളെ തടസ്സപ്പെടുത്തുകയും വിലവര്‍ദ്ധനയ്ക്കു കാരണമാവുകയും ചെയ്യും. ഈ ഘടകങ്ങളെല്ലാം ലോകത്തെ രൂക്ഷ
മായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കു നയിച്ചു. ആത്യന്തികമായി പട്ടിണി ലോകത്തിനുമേല്‍ തൂങ്ങിക്കിടക്കുന്നു. താപനിലയിലെ ഓരോ വര്‍ദ്ധനയും നമ്മെയും ഭക്ഷണ
സമ്പ്രദായത്തെയും കൂടുതല്‍ അപകടത്തിലാക്കുന്നു. ലോകത്തിലെ ചില പ്രദേശങ്ങള്‍ - ആഫ്രിക്ക, ദക്ഷിണേഷ്യ, മധ്യ അമേരിക്ക, ആര്‍ട്ടിക് ഈ പ്രദേശങ്ങള്‍ കൂടുതല്‍ അപകടസാധ്യതയിലാണ്. എന്നാല്‍, നാമെല്ലാവരുംതന്നെ അപകടത്തിലാണെന്ന അവബോധം നമുക്കില്ലാതെപോകുന്നു.
കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്നുവെന്നു തിരിച്ചറിയാന്‍ നാം വൈകുന്നു. ഭക്ഷണവില, നമ്മുടെ ഭക്ഷ്യസംവിധാനങ്ങളുടെ തടസ്സം, വ്യത്യസ്തഭക്ഷണങ്ങളുടെ ലഭ്യത എന്നിവഇതില്‍ ഉള്‍പ്പെടുന്നു. റഷ്യ - യുക്രെയ്ന്‍ യുദ്ധം ഭക്ഷ്യപ്രതിസന്ധിയുള്ള രാജ്യങ്ങളിലും പട്ടിണിയുടെ വക്കിലുള്ള രാജ്യങ്ങളിലും വിനാശകരമായ സ്വാധീനംചെലുത്തി.
ഒരു കാര്യം തീര്‍ച്ചയാണ്. യുദ്ധങ്ങളില്‍നിന്നുംകാലാവസ്ഥാ ആഘാതങ്ങളില്‍നിന്നും ആരും രക്ഷപ്പെട്ടിട്ടില്ല. എല്ലാവരെയും ബാധിച്ചു മുന്നോട്ടു പോകുന്ന ഇതിന്റെ തീവ്രത കുറയ്ക്കുന്നതിന് ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും നമ്മില്‍ വന്നുചേര്‍ന്നിരിക്കുന്നു.