•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാര്‍ഷികം

മുരിങ്ങയില

മുരിങ്ങയില ഒട്ടനവധി രോഗങ്ങള്‍ക്കു വിശേഷപ്പെട്ടതാണ്. വിറ്റാമിനുകളായ ''എ'', ''ബി 2'', നിയാസിന്‍, വിറ്റമിന്‍ സി  കാത്സ്യം, ഇരുമ്പ് തുടങ്ങിയവ വിവിധ അളവില്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവ പ്രമേഹത്തിനു ശമനമുണ്ടാക്കും.
പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ സ്രവണശേഷി കൂട്ടി ബീറ്റാകോശങ്ങളെ സംരക്ഷിക്കും. ഉദരസംബന്ധമായ ഒട്ടനവധി രോഗങ്ങള്‍ക്കു മുരിങ്ങയില ഫലപ്രദമാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില.
വിറ്റാമിന്‍ 'എ' ധാരാളമായി ഇലയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മുരിങ്ങയിലക്കറി നല്ലതാണ്. ഇവയുടെ പതിവായുള്ള ഉപയോഗം ആരോഗ്യസംരക്ഷണത്തിനും ഉത്തമം.
പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങയിലയും കായും. വിറ്റാമിനുകളും ധാതുലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു.
മുരിങ്ങയില ചതച്ചുപിഴിഞ്ഞെടുത്ത ഒരു കപ്പ് നീരില്‍ ഒമ്പതു മുട്ടയില്‍ അടങ്ങിയ വിറ്റാമിന്‍ 'എ' അടങ്ങിയിട്ടുണ്ട്. പതിനാറുകിലോ ആട്ടിറച്ചിയില്‍ അടങ്ങിയ വിറ്റാമിന്‍ 'എ' ഇതില്‍നിന്നു ലഭിക്കുന്നു.
ഒരു കപ്പ് മുരിങ്ങയിലനീരില്‍ ആറു മധുരനാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കാത്സ്യത്തിന്റെ അളവ് 20 കോഴിമുട്ടയില്‍ അടങ്ങിയിരിക്കുന്നതിലും കൂടുതലാണ്.
ചട്‌നിയും മറ്റും ഉണ്ടാക്കുമ്പോള്‍ അല്പം മുരിങ്ങയിലകൂടി അരച്ചുചേര്‍ത്താല്‍ രുചിയും ഗുണവും വര്‍ദ്ധിക്കുക മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.
മുരിങ്ങയില കഴിവതും പഴക്കം വരാതെ ഉപയോഗിക്കണം. മുരിങ്ങയില്‍നിന്ന് അടര്‍ത്തിയെടുത്തശേഷം മൂന്നുമണിക്കൂറിനു മുമ്പായി ഉപയോഗിക്കുന്നതാണ് ഉചിതം.

 

Login log record inserted successfully!