•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായിരിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • സ്വന്തം ലേഖകൻ
  • 11 March , 2021

പാലാ: ജനപ്രതിനിധികള്‍ നീതിബോധവും ധാര്‍മികതയുമുള്ളവരും കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നവരുമാകണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ചു വിജയിച്ചവരുടെ സമ്മേളനം പാലാ ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയമുണ്ടായിരിക്കാം. എന്നാല്‍, ഇലക്ഷനുശേഷം കക്ഷിരാഷ്ട്രീയത്തിനതീതമായി സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ ശക്തിയാര്‍ജ്ജിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സ്വാഗതവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നന്ദിയും പറഞ്ഞു.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ അംഗങ്ങളാണ് രൂപതാതിര്‍ത്തിക്കുള്ളില്‍പ്പെടുന്നത്. പാലാ, ഈരാറ്റുപേട്ട, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും കടുത്തുരുത്തി, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാമ്പാടി, പാമ്പാക്കുട, കാഞ്ഞിരപ്പള്ളി, ഇളംദേശം തുടങ്ങിയ ബ്ലോക്കുപഞ്ചായത്തുകളും പാലാ രൂപതയുടെ അതിര്‍ത്തിയില്‍ വരുന്നവയാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)