മാര്‍ച്ച് 4 ലക്കം ദീപനാളം വിവിധ വിഭവങ്ങള്‍കൊണ്ട് ഏറെ സമ്പന്നമായിരുന്നുവെന്നു പറയുന്നതില്‍ സന്തോഷമുണ്ട്. വനിതാദിനസംബന്ധിയായ ലേഖനങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തി.
കോട്ടയത്തിന്റെ പെണ്നേതൃത്വങ്ങളെ പരിചയപ്പെടുത്തിയ കെ.ജി. രഞ്ജിത്തിന്റെ ലേഖനം സന്ദര്‍ഭോചിതമായി.അതുപോലെതന്നെ ദീപാ നിശാന്ത്, മധ്യവര്‍ഗകുടുംബങ്ങളിലെ അകത്തളങ്ങളിലേക്കും തൊടിയിറമ്പുകളിലേക്കും കൂട്ടിക്കൊണ്ടുപോയി വായനക്കാര്‍ക്കു കാട്ടിത്തന്ന 'രുചിയിടങ്ങള്‍' ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.
സാമൂഹികപ്രവര്‍ത്തകയായ സിസ്റ്റര്‍ റോസ് ആന്റോയുടെ ജീവിതത്തെ പരിചയപ്പെടുത്തിയ 'വയല്‍വരമ്പിലെ സുവിശേഷകാന്തിയും'യുംഏറെ പ്രചോദനമരുളുന്നതായി. ജീവിതം എങ്ങനെ പ്രാര്ത്ഥനയാക്കാമെന്നു നമുക്കു കാണിച്ചു തരുകയാണീ സന്ന്യാസിനി. ദൈവേഷ്ടംപോലെ, പ്രതിഫലേച്ഛയില്ലാതെ സിസ്റ്റര്‍ ചെയ്യുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നിഷ ആന്റണിയുടെയും ആന്‍സി മാത്യുവിന്റെയും സ്ത്രീപക്ഷചിന്തകളും ഏറെ പ്രസക്തം.
പ്രതികരണങ്ങള്‍