•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

അധികാരരാഷ്ട്രീയത്തിലെ പങ്കിടല്‍നാടകങ്ങള്‍

  • അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
  • 11 March , 2021

മുന്നണിസംവിധാനത്തില്‍, അധികാരം പങ്കിട്ടെടുക്കാന്‍ മാത്രമുള്ളതോ? കേരളത്തില്‍ അനേക പതിറ്റാണ്ടുകളായി രാഷ്ട്രീയത്തില്‍ മുന്നണിസംവിധാനം നിലനിന്നു പോരുന്നു. അധികാരം സൂചിപ്പിക്കുന്ന എല്ലാ തലങ്ങളിലെ സ്ഥാനങ്ങളും, തന്മൂലം, പങ്കിട്ടെടുക്കുന്ന സമ്പ്രദായവും നിലനില്‍ക്കുന്നു. മന്ത്രി, മേയര്‍, ചെയര്‍മാന്‍, പ്രസിഡണ്ട് തുടങ്ങിയ എല്ലാ സ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും പിന്നെ ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ തമ്മിലും നിര്‍ലജ്ജം പങ്കിടുന്നു. പല സ്ഥാപനങ്ങളിലും അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ആകെ നടക്കുന്ന നാടകങ്ങള്‍, ഈ പങ്കുവയ്ക്കലും അതനുസരിച്ചുള്ള രാജിവയ്പും തര്‍ക്കങ്ങളും പിന്നെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞകളും മാത്രം! കൂട്ടുകക്ഷികളിലെ ഉന്നതരുടെ മധ്യസ്ഥതയില്‍, ഭരണഘടനാപരമോ നിയമപരമോ ആയ യാതൊരു സാധുതയുമില്ലാത്ത ഉടമ്പടികള്‍ ഒപ്പുവച്ചു, കാത്തിരുന്നാണ് ഈ പങ്കുനാടകം അരങ്ങേറുന്നത്! 
ഒരു വിവരാവകാശാന്വേഷണത്തില്‍, അഞ്ചു വര്‍ഷക്കാലാവധിയില്‍ അഞ്ചും ആറും പ്രസിഡണ്ടു തിരഞ്ഞെടുപ്പുകള്‍ നടന്നതായി വിവരം കിട്ടിയിട്ടുണ്ട്. അവിടെയൊക്കെ ഭരണകാര്യങ്ങള്‍ സുഗമമായി നടക്കാന്‍ പോകുന്നുണ്ടോ? നടന്നിട്ടുണ്ടോ? 
അധികാരം വീതിക്കുക, പിന്നെ പറ്റുന്നതൊക്കെ പങ്കുവയ്ക്കുക, ആജീവനാന്തപെന്‍ഷന്‍ തരപ്പെടുത്തുക, ഇത്രയും മാത്രമേ  ഇത്തരം ഭരണസമിതികള്‍ ചെയ്യുന്നുള്ളൂ. വെറും അടിപിടികളും തര്‍ക്കങ്ങളും വോട്ടിനു പകരം നോട്ടിടപാടുകളുംതന്നെ! ചുരുക്കത്തില്‍, ഉടന്‍ നടക്കാന്‍ പോകുന്ന പൂരവും ഇതുതന്നെ. ഈ ശാപത്തില്‍നിന്ന് ഈ നാടിനൊരു മുക്തി പ്രതീക്ഷിക്കണോ, സാധ്യമാണോ?
 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)