കാലങ്ങളേറെയായി
ആ വഴിയോരത്ത്
മുത്തശ്ശിമാവൊന്നു
നില്പതുണ്ട്.
മുത്തശ്ശിതന്‍ വാക്കു
പോലെ മധുരമാം
മാമ്പഴമെന്നും
തരാറുമുണ്ട്.
പച്ചപ്പനംതത്ത
കൊമ്പത്തിരുന്നിട്ട്
പയ്യാരമോതി
രസിക്കാറുണ്ട്.
വേനലില്‍ മാന്തണല്‍
തേടും പഥികര്ക്കു
മാമ്പഴമുണ്ണുവാന്
നല്‍കാറുണ്ട്.
ഓണത്തിനൂഞ്ഞാല്
കെട്ടുവാന്‍ കൊമ്പൊന്ന്
താഴേക്കു ചാഞ്ഞു
വളര്‍ന്നിട്ടുണ്ട്.
ബാല്യങ്ങളെത്രയോ
മാഞ്ചോട്ടിലായ്വന്നു
ഓടിത്തിമിര്‍ത്തു
കളിച്ചിട്ടുണ്ട്.
മുത്തശ്ശിമാവിനെ
നോവിച്ചിടാതെ നാം
മുത്തശ്ശിയെപ്പോലെ
നോക്കിടേണം.
കവിത