2019 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിസ്റ്റ് പി. വത്സലയ്ക്കും ഭാഷാപണ്ഡിതന്‍ എന്‍.വി.പി. ഉണിത്തിരിക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ദലിത് ബന്ധു എന്‍.കെ. ജോസ്, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍, റോസ് മേരി, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍ എന്നിവര്‍ക്കു ലഭിച്ചു.
അവാര്‍ഡുകള്‍: പി. രാമന്‍ (കവിത), എം.ആര്‍. രേണുകുമാര്‍ (കവിത), എസ്. ഹരീഷ് (നോവല്‍), വിനോയ് തോമസ് (കഥ), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം), സജിത മഠത്തില്‍, ജിഷ അഭിനയ (നാടകം), ഡോ. കെ.എം. അനില്‍ (സാഹിത്യവിമര്‍ശനം), ജി. മധുസൂദനന്‍, ഡോ. ആര്‍.വി.ജി. മേനോന്‍ (വൈജ്ഞാനിക സാഹിത്യം), എം.ജി.എസ്. നാരായണന്‍ (ആത്മകഥ), കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം), കെ.ആര്‍. വിശ്വനാഥന്‍ (ബാലസാഹിത്യം), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം).
എന്‍ഡോവ്‌മെന്റുകള്‍: ഐ.സി. ചാക്കോ അവാര്‍ഡ് - പ്രഫ. പി. മാധവന്‍, സി.ബി. കുമാര്‍ അവാര്‍ഡ് - ഫാ. ബോബി ജോസ് കട്ടികാട്, കെ.ആര്‍. നമ്പൂതിരി അവാര്‍ഡ് - സന്ദീപാനന്ദഗിരി, കനകശ്രീ അവാര്‍ഡ് - ഡി. അനില്‍കുമാര്‍, ഗീതാഹിരണ്യന്‍ അവാര്‍ഡ് - അമല്‍, ജി.എന്‍. പിള്ള അവാര്‍ഡ് - സി.എസ്. മീനാക്ഷി, തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് ഒന്നാം സമ്മാനം ഇ.എം. സൂരജ.