•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഇരവിമംഗലംപള്ളി ഇനി സ്വതന്ത്ര ഇടവക

കുറുപ്പന്തറ: മണ്ണാറപ്പാറ ഇടവകയ്ക്കു കീഴിലുള്ള ഇരവിമംഗലം കപ്പേളയെ സ്വതന്ത്ര കുരിശുപള്ളി ഇടവകയായി പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തി. നിത്യസഹായമാതാവിന്റെ മധ്യസ്ഥതയിലുള്ള ഈ കുരിശുപള്ളി ഇടവക പരി. ദൈവമാതാവിന്റെ ശുദ്ധീകരണത്തിരുനാള്‍ ദിനമായ ഫെബ്രുവരി 2 നു നിലവില്‍ വന്നു.
പ്രഥമവികാരിയായി ഫാ. ജോസഫ് തെരുവില്‍ നിയമിതനായി. ദീപനാളം വാരികയുടെ അസോസിയേറ്റ് എഡിറ്ററും പാലാ സെന്റ് തോമസ് പ്രസിന്റെ അസിസ്റ്റന്റ് മാനേജരുമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇദ്ദേഹം. 

ചുമതലയേറ്റു

പാലാ: ദീപനാളം വാരികയുടെ അസോസിയേറ്റ് എഡിറ്ററും പാലാ സെന്റ്‌തോമസ് പ്രസിന്റെയും ബുക്സ്റ്റാളിന്റെയും അസിസ്റ്റന്റ് മാനേജരുമായി നിയമിതനായ ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുരയില്‍ ഫെബ്രുവരി ആറിന് ചുമതലയേറ്റു.
മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനപ്പള്ളി അസി. വികാരിയായിരുന്ന ഫാ. കുര്യാക്കോസ്  അറുന്നൂറ്റിമംഗലം ഇടവകാംഗമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)