ആഹാ വീണ്ടും ക്രിസ്മസ് നമ്മെ
ആകെയുണര്ത്തുന്നു.
മേലേ വാനിലുദിച്ചു ചിരിച്ചു
നല്ലൊരു നക്ഷത്രം!
വിണ്ണില്‍നിന്നു വെളിച്ചം മെല്ലെ
മണ്ണില്‍ വീശുന്നു
മന്ദസമീരന് ചന്ദനശീതള
ചാമരമേന്തുന്നു.
താഴെ ഭൂമിയുണര്ന്നു ചിരിച്ചു
താഴം പൂപോലെ
വാനവനിരയുടെ മംഗളഗീതിയില്‍
മാനവനുണരുന്നു
''നാഥനു സ്തോത്രം നാകതലത്തില്
ശാന്തി മനുഷ്യന്നായ്''
നിന്നു മുഴങ്ങിയ സന്ദേശത്തില്‍
ചിത്തമുണര്ന്നെങ്ങും!
മന്ദ്രമനോഹരസംഗീതം ഹായ്
കര്ണമനോഹരമായ്
അഴലിന്ചുമടുകള് ദൂരെയെറിഞ്ഞിനി
അരികില്‍ സാനന്ദം-
പുണരാന്‍ നമ്മള്‍ക്കീശന്‍ നല്കി
പുതിയൊരു സമ്മാനം!
നാഥനണഞ്ഞു! നമ്മുടെ നാളുകള്‍
ശോഭനമിനിയെന്നും
കണ്ണിനു കണ്ണാമീശോകാലി-
ക്കൂട്ടില്‍ ജനിച്ചല്ലോ!
കൈയില്‍ സ്വര്‍ണം, മീറാ സര്‍വം
കാഴ്ചയൊരുക്കേണം.
നാഥനണഞ്ഞോരീ സുദിനത്തെ
വാഴ്ത്തിപ്പാടേണം.
വാനവനിരയോടു ചേര്ന്നുമദിക്കാം
മെറി-ക്രിസ്മസ് ഹായ്!