അക്ഷരമുത്തു പെറുക്കി ഞാന്‍ നല്ലൊരു
അസ്ത്രമുണ്ടാക്കി വയ്ക്കും.
യുദ്ധക്കളത്തിലിറങ്ങിടും ഞാനൊരു
യുദ്ധം ജയിച്ചു വാഴും.
നാട്ടിലെ തിന്മകളാകും പിശാചിന്റെ
നേര്‍ക്കു ശരം തൊടുക്കും
ആര്‍ത്തലച്ചപ്പോള്‍ പിടഞ്ഞു മരിച്ചിടും
ദുഷ്ടരാം രാക്ഷസന്‍മാര്‍.
സ്‌നേഹബന്ധത്തിന്റെ താഴിട്ടുപൂട്ടും ഞാന്‍
മാനവസോദരരെ
നേര്‍വഴി കാട്ടിത്തെളിച്ചുകൊടുത്തിടും
ജ്ഞാനമാകും പ്രകാശം.
എന്നില്‍ മുളച്ചുപൊന്തിടുന്നൊരീ സ്വപ്ന -
മൊക്കെയും സാധ്യമാകാന്‍
എന്നെങ്കിലും കഴിഞ്ഞീടണമെന്നൊരു
ആഗ്രഹമുണ്ടെനിക്ക്.
നന്മകള്‍ മാത്രം വിളയുന്ന നല്ലൊരു
ലോകം പണിതീടണം
നല്ലവരായി വസിച്ചിടാന്‍ ഭൂമിയില്‍
ഒന്നിച്ചു കൈകള്‍കോര്‍ക്കാം.
സ്വപ്നങ്ങളൊക്കെയും
പൂത്തുവെങ്കില്‍ ലോകം
സ്വര്‍ഗമായ് മാറ്റിയേനെ
ഞാനൊരു സ്വര്‍ഗമായ് മാറ്റിയേനെ.