•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

യൂറോപ്പേ, ഉണരുക

  • ഫാ. ലൂക്ക് പൂതൃക്കയില്‍
  • 26 November , 2020

യൂറോപ്പ് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാമുദായികതീവ്രവാദവും മതഭീകരതയും യൂറോപ്പിന്റെ അന്തരീക്ഷം വിഷലിപ്തമാക്കും. മാനവികതയും സഹതാപവും ക്ഷമയും സഹിഷ്ണുതയും പരസഹായചിന്തകളുമാണ് യൂറോപ്പ് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കാരണമായത്. ഈ നന്മയ്ക്കുള്ള പ്രതിഫലം തിന്മയായി, ഭീഷണിയായി, അക്രമമായി, ക്രൂരതയായി തിരിച്ചടിക്കുകയാണ്. ഓരോ ദിവസവും ഓരോ ജിഹാദി അക്രമങ്ങള്‍ യൂറോപ്പില്‍ നടക്കുമ്പോഴും നടുക്കം പ്രകടിപ്പിച്ചിരുന്നാല്‍ പോരാ എന്ന് യൂറോപ്പറിയണം. രാഷ്ട്രീയാധികാരികളും മതാധികാരികളും വളരെ കരുതലോടെ കാര്യങ്ങള്‍ നീക്കാന്‍ പഠിക്കണം. അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കണം. അവരെക്കൊണ്ടു പണി ചെയ്യിപ്പിച്ചിട്ടുവേണം പണം കൊടുക്കാന്‍. യൂറോപ്പിന്റെ ക്രൈസ്തവസംസ്‌കാരത്തിനു നിരക്കാത്തത് അവരെക്കൊണ്ട് ഒഴിവാക്കിപ്പിക്കണം. ഇസ്ലാമികരാജ്യങ്ങളില്‍ അമുസ്ലീങ്ങള്‍ക്കു ലഭിക്കാത്ത സ്വാതന്ത്ര്യവും അവകാശങ്ങളും അവര്‍ എന്തിന് ക്രൈസ്തവരാജ്യങ്ങളില്‍ അവകാശപ്പെടുന്നു? മതേതരത്വവും മതസ്വാതന്ത്ര്യവും ഒരു കൂട്ടര്‍ക്കുമാത്രം പോരല്ലോ. യൂറോപ്പില്‍ മോസ്‌ക് വച്ചാല്‍ സൗദിയില്‍ എന്തുകൊണ്ട് പള്ളിവയ്ക്കാനാവില്ല? വത്തിക്കാനില്‍ മോസ്‌ക് വയ്ക്കുന്നവര്‍ തുര്‍ക്കിയില്‍ എന്തുകൊണ്ട് പള്ളി മോസ്‌കാക്കുന്നു?
ഇങ്ങ് കേരളത്തിലേക്കു വന്നാല്‍, ഒറ്റയ്ക്കു വളരുകയും ഒന്നിച്ചു തളരുകയും ചെയ്യുന്ന സഭയാണ് കേരളസഭ. രാഷ്ട്രീയമായോ സാമൂഹികമായോ പ്രതികരിക്കുമ്പോള്‍ ലത്തീന്‍, മലബാര്‍ - മലങ്കര ശബ്ദങ്ങള്‍ കേരള ജനത കേള്‍ക്കരുത്. കേരളക്രൈസ്തവര്‍ എന്നാണ് നാം പറയേണ്ടത്. ഒറ്റക്കെട്ടായി നില്ക്കാത്തതിന്റെയും ഒന്നിച്ചു പോരാടാത്തതിന്റെയും ഫലം കഴിഞ്ഞ 20-25 വര്‍ഷങ്ങളില്‍ ഉണ്ടായ നഷ്ടത്തിനും കോട്ടത്തിനും കാരണമായിട്ടുണ്ട്. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും ക്രൈസ്തവവിശ്വാസിയെന്ന നിലയിലും ക്രൈസ്തവസമൂഹമെന്നനിലയിലും നാം ഒറ്റക്കെട്ടായി പോരാടണം; പ്രതിരോധിക്കണം; ചെറുത്തുനില്ക്കണം. ഒന്നിച്ചുനിന്നാല്‍ നാം ജയിക്കും. ഭിന്നിച്ചുനിന്നാല്‍ പരാജയപ്പെടും എന്ന തത്ത്വം കേരളത്തിലെ മുഴുവന്‍ ക്രൈസ്തവര്‍ക്കും ഉണ്ടാകണം.
ഫാ. ലൂക്ക് പൂതൃക്കയില്‍

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)