'മീശ' നോവലിന്റെ പരിഭാഷിക ജയശ്രീ കളത്തിലിനും അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന (25 ലക്ഷം രൂപ) ജെസിബി സാഹിത്യഅവാര്‍ഡ് എസ്. ഹരീഷിന്. 'മീശ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'മസ്റ്റാഷ്' ആണു പുരസ്‌കാരത്തിന് അര്‍ഹമായത്. ഇതിന്റെ പരിഭാഷ തയ്യാറാക്കിയ ജയശ്രീ കളത്തിലിന് സമ്മാനത്തുകയില്‍നിന്ന് പത്തുലക്ഷം രൂപ ലഭിക്കും. ലണ്ടനില്‍ സര്‍വൈവര്‍ റിസര്‍ച്ച് എന്ന സ്ഥാപനം നടത്തുന്ന ജയശ്രീ കോട്ടയ്ക്കല്‍ സ്വദേശിനിയാണ്.
രണ്ടാം തവണയാണ് ജെസിബി പുരസ്‌കാരം മലയാളത്തിലെത്തുന്നത്. 2018 ല്‍ പ്രഥമ ജെസിബി പുരസ്‌കാരത്തിന് ബെന്യാമിന്‍ അര്‍ഹനായിരുന്നു.