പാലാ രൂപതയുടെ ഒരുവര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം പാലാ കത്തീദ്രലില്‍ ജൂലൈ 26 ശനിയാഴ്ച നടക്കും.
രാവിലെ ഒമ്പതുമണിക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ എല്ലാ വൈദികരും ചേര്‍ന്നര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബാനയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. പതിനൊന്നു മണിക്കു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ശ്രീ ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.
സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ, ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി. മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ.മാരായ സണ്ണി ജോസഫ്, മാണി സി. കാപ്പന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ്, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.