•  12 Jun 2025
  •  ദീപം 58
  •  നാളം 14
പ്രാദേശികം

സത്യവിശ്വാസം തെറ്റു കൂടാതെ കൈമാറ്റം ചെയ്യപ്പെടണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

   പാലാ: എ ഡി 325 ല്‍ നടന്ന നിഖ്യാസൂനഹദോസ് ഇന്നും ഏറ്റവും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റുകൂടാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സൂനഹദോസ് പഠിപ്പിക്കുന്നുവെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ക്രിസ്ത്യന്‍സഭകളും നിഖ്യാവിശ്വാസപ്രമാണത്തെ ചേര്‍ത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്.
നിഖ്യാസൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തില്‍ പാലാ രൂപത വിശ്വാസ പരിശീലകരും കത്തോലിക്കാകോണ്‍ഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോണ്‍ കണ്ണന്താനം, ഡോ. പ്രിന്‍സ് മോന്‍ മണിയങ്ങാട്ട്, സിസ്റ്റര്‍ ഡോ. സ്റ്റെല്ല എസ്.എച്ച് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ മോഡറേറ്ററായിരുന്നു.
രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, കത്തീദ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയ് കണിപറമ്പില്‍, ആന്‍സമ്മ സാബു, ബേബിച്ചന്‍ എടേട്ട് എന്നിവര്‍ സംസാരിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)