•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

അശ്വാരൂഢന്‍

  • എം.എസ്. ചാമക്കാല
  • 27 February , 2025

1സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നുവരുന്നിതാ
വെള്ളക്കുതിരയീ ഭൂതലത്തില്‍!
സ്വസ്ഥനായുള്ളോന്‍ വിശ്വസ്തനായുള്ളവ-
നശ്വത്തിന്‍ മേലെഴുന്നള്ളിടുന്നു!
നീതി പാലിച്ചു വിധിക്കുന്നോനാണവന്‍
നീതിക്കായെന്നും പൊരുതിടുന്നോന്‍
ആദിക്കുമപ്പുറത്തുള്ളവനാണവ-
നാദിക്കുമാധാരമായവന്‍ താന്‍.
ആനന്ദരൂപനാണാരാധ്യനാണവന്‍
ശ്വേതാശ്വാരൂഢനായെത്തിടുന്നോന്‍
   തീനാളംപോലെ ജ്വലിക്കുന്ന കണ്ണുകള്‍!
   ചോരപുരണ്ടൊരു മേലങ്കിയും!
   ശിരസ്സിലിരുപ്പുണ്ടനേകം കിരീടങ്ങ-
   ളൊന്നിനു മേലൊന്നായ്ക്കണ്ടിടുന്നു!
   ആലേഖനം ചെയ്ത പേരവനുണ്ടല്ലോ
   ആ നാമം  ദൈവവചനംതന്നെ!
   കാരിരുമ്പിന്റെ ചെങ്കോലിനാലായവന്‍
  കാത്തു ഭരിക്കുന്നു ലോകമെല്ലാം
   വായില്‍നിന്നൊന്നിനു പിന്നാലെ പായും വാള്‍
   വീശാത്തിടവുമിപ്പാരിലില്ല!
   രാജാക്കന്മാരുടെ രാജാവു താനല്ലോ
   നാഥന്മാര്‍ക്കുള്ളൊരു നാഥനും താന്‍.
ഉഗ്രപ്രതാപിയാണെങ്കിലുമായവ-
നുദ്ധതനല്ലതിശാന്തനാണേ!
കാണുന്നുണ്ടക്കരതാരിലൊരായുധ-
മേതൊരു ദിക്കിനേം കീഴ്‌പ്പെടുത്താന്‍!
ആകാശത്തട്ടിലുമാഴിത്തടത്തിലു-
മാദിവ്യായുധം കടന്നുചെല്ലും
ലോകമിതുവരെ കാണാത്തൊരായുധം
പകയില്ല; രക്തച്ചൊരിച്ചിലില്ല!
ആഗ്നേയമല്ലല്ല; ആണവമല്ലല്ല;
സ്‌നേഹാസ്ത്രമെന്നാണതിന്റെ നാമം!
   അപ്രതിരോധ്യമാം പ്രേമായുധമുള്ളോ-
   നേവര്‍ക്കും രക്ഷകനശ്വാരൂഢന്‍!
   അധ്വാനിക്കുന്നോര്‍ക്കും ഭാരം വഹിപ്പോര്‍ക്കു-
   മത്താണിയായവനശ്വാരൂഢന്‍!
   അദ്ദിവ്യനെത്തുമ്പോള്‍ വാളുകളൊക്കവേ
   കൊഴു2ക്കളായ് മാറ്റിപ്പണിതിടുമേ!
   കൂര്‍ത്തൊരു കുന്തങ്ങള്‍ കൊയ്ത്തരിവാളായി-
   ത്തീര്‍ത്തവന്‍ സ്വസ്ഥമായ് വാണിടുമേ!
  ആ സ്‌നേഹസാമ്രാജ്യം വാഴ്‌വിതിലെത്തിക്കാ-
   നെത്തിയോനാണവനശ്വാരൂഢന്‍.

1: വെളിപാട് 19:11
2: കലപ്പയുടെ അറ്റത്തു പിടിപ്പിക്കുന്ന ഇരുമ്പ്‌

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)