•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയപരിസമാപ്തി

  • *
  • 20 February , 2025

  കോട്ടയം:   കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘമഹോത്സവത്തിനും ജനകീയപരിസമാപ്തി. എട്ടു ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കാളികളായത്. കാര്‍ഷികമേളയുടെ സമാപനസമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹസന്ദേശം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ്. ഏര്‍പ്പെടുത്തിയ കാരുണ്യശ്രേഷ്ഠപുരസ്‌കാരം കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്തിനും സാമൂഹ്യശ്രേഷ്ഠപുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിനും സമ്മാനിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍., ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്ത്മലയില്‍, കോട്ടയം ആര്‍ടിഒ എന്‍ഫോഴസ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ആശാകുമാര്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് കുര്യന്‍, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി എം.ജെ. ലൂക്കോസ് ചൈതന്യപ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. സമാപനദിനത്തോടനുബന്ധിച്ചു നടത്തപ്പെട്ട കാര്‍ഷികപ്രശ്‌നോത്തരിക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി. കൂടാതെ  കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും കിടിലോല്‍ക്കിടിലം' ഫ്യൂഷന്‍ ഡാന്‍സ് മത്സരവും കുന്നത്ത്  കളരി സംഘം കല്ലറ അവതരിപ്പിച്ച 'കടത്തനാടന്‍' കളരിപ്പയറ്റ് പ്രദര്‍ശനവും ശാസ്താംകോട്ട പാട്ടുപുരയുടെ നാടന്‍പാട്ട് സന്ധ്യയും ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെട്ടു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)