കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘമഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റമാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള നൂറുകണക്കിനു പ്രദര്‍ശന, വിപണന സ്റ്റാളുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പുരാവസ്തുപ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനം, പച്ചമരുന്നുകളുടെയും പാരമ്പര്യചികിത്സാരീതികളുടെയും പ്രദര്‍ശനം, കാര്‍ഷികപ്രശ്‌നോത്തരിയും സെമിനാറുകളും വിജ്ഞാനപ്രദവും കൗതുകകരവുമായ വിസ്മയക്കാഴ്ചകള്‍, മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖരുടെ സാന്നിധ്യം, പൗരാണിക ഭോജനശാല, കളരിപ്പയറ്റുപ്രദര്‍ശനം, വിവിധയിനം വിത്തിനങ്ങളുടെയും പുഷ്പഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, സ്വാശ്രയസംഘകലാവിരുന്നുകള്‍, പക്ഷിമൃഗാദികളുടെ പ്രദര്‍ശനവും വിപണനവും, കെ.എസ്.എസ്.എസ്. വികസന കര്‍മപദ്ധതികളുടെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള നിരവധിയായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കുന്നത്.