പാലാ: ദീപനാളം വാരികയുടെ പ്രാരംഭകാലംമുതല്‍ കാല്‍നൂറ്റാണ്ടോളം പത്രാധിപരായിരുന്ന ദേവസ്യാ അഞ്ഞൂറ്റിമംഗലത്തിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണസമ്മേളനം നടന്നു.
ജനുവരി 11 ന് വൈകുന്നേരം നാലുമണിക്ക് ദീപനാളം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ദീപനാളം ഡയറക്ടറും ചീഫ് എഡിറ്ററുമായ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണം നടത്തി. റവ. ഡോ. തോമസ് മൂലയില്‍, ഫാ. മാത്യു തെന്നാട്ടില്‍, ജോണി തോമസ് മണിമല, ജോയി മുത്തോലി, ഫിലോമിന അഞ്ഞൂറ്റിമംഗലം എന്നിവര്‍ പ്രസംഗിച്ചു. അഞ്ഞൂറ്റിമംഗലത്തിന്റെ കുടുംബാംഗങ്ങള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ദീപനാളം - പ്രസ് അംഗങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അനുസ്മരണസമ്മേളനത്തില്‍ പങ്കെടുത്തു. കെ.എം. ജോര്‍ജ് കൂനാനിക്കല്‍, ജോഷി ജെ.യു, മാത്യു ഇ.എസ്, ജോജോ ജോസഫ്, ജോസ് മാനുവല്‍, ഡാലിയ ജോസഫ്, ബിനു സുതന്‍, ലിജി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.