വനനിയമം ഭേദഗതിബില്‍ 2024 മൃഗസംരക്ഷണത്തിനോ ജനദ്രോഹത്തിനോ ?
സാധാരണജനങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊലീസുകാരാണ്.ഏതു ജനസൗഹൃദസര്‍ക്കാരിലും ക്രമസമാധാനം ഉറപ്പുവരു
ത്തേണ്ടത് കര്‍ശനമായി നിയമം നടപ്പാക്കുന്ന ഒരു പൊലീസ് സേനയിലൂടെയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേതും, അവര്‍ക്കു ഭയരഹിതമായി നിയമാനുസൃതംജീവിക്കുന്നതിനുള്ള ആത്മവിശ്വാസം പകരേതും പൊലീസ്‌സേനയാണ്. ഈ സംവിധാനത്തിന്റെ അഭാവത്തില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാ
രന്‍ എന്ന സ്ഥിതിയാകും.
ഇപ്പോള്‍ കേരളത്തിലെ വനംവകുപ്പിനു മറ്റൊരു സമാന്തരപൊലീസ്‌വകുപ്പുപോലെ, വനത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചാല്‍കൊള്ളാ
മെന്ന് ഒരാഗ്രഹം! അവരുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തയ്യാറായിരിക്കുന്നു, നമ്മുടെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും. അതിനുവേി 'കേരളവനനിയമം 1961' ല്‍ ഭേദഗതികള്‍ വരുത്താനായി 'വനനിയമം ഭേദഗതിബില്‍ 2024' നിയമസഭയിലെത്തുന്നു.
ഈ ഭേദഗതിനിയമത്തിന്റെ പ്രഖ്യാപിതലക്ഷ്യമായിപ്പറയുന്നത് മനുഷ്യരും വന്യമൃഗങ്ങളുമായി ഉാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക, നമ്മുടെ വനമേഖലയെ വൃക്ഷനിബിഡമാക്കി 'വനമറ' വിപുലമാക്കുക, അങ്ങനെ കാലാവസ്ഥാമാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുക മുതലായവയാണ്. പക്ഷേ, ഭേദഗതിബില്ലിലെ
വ്യവസ്ഥകള്‍ വായിച്ചുനോക്കുമ്പോള്‍ ഈ ലക്ഷ്യപ്രാപ്തിക്കുതകുന്ന നിര്‍ദേശങ്ങളൊന്നും കാണുന്നില്ല!
കേരളത്തില്‍ വനപ്രദേശങ്ങളുടെ സമീപസ്ഥരാണ്, നാനൂറില്‍പ്പരം പഞ്ചായത്തുകളില്‍ ജീവിക്കുന്ന ഒന്നരക്കോടിയോളം ജനങ്ങള്‍. ഈ അടുത്ത കാലത്ത് വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള സന്ദര്‍ശനം വര്‍ധിച്ചിരിക്കുകയാണ്. അരിക്കൊമ്പന്മാരും ചക്കക്കൊമ്പന്മാരും അവരുടെ കൂട്ടുകാരും കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കാ
നും ജനങ്ങളെ ആക്രമിക്കാനുംഉത്സുകരായിത്തീര്‍ന്നിരിക്കുന്നു. പലയിടങ്ങളിലും പുലികള്‍ ഇറങ്ങി കന്നുകാലികളെതട്ടിക്കൊുപോകുന്നു. കര്‍ഷകരെ ആക്രമിച്ചു കൊല ചെയ്യുന്നു, മാരകമായ പരിക്കേല്പിക്കുന്നു. കാട്ടുപന്നികളുടെ ശൗര്യംകാട്ടല്‍ അതിനുപുറമേ. 2020-21 ല്‍ മാത്രം കൊല്ലപ്പെട്ടത് 114 പേര്‍,
മുറിവേല്പിക്കപ്പെട്ടവര്‍ 758, കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം 514. ഇടതുപക്ഷസര്‍ക്കാരിന്റെ കഴിഞ്ഞ എട്ടരക്കൊല്ലത്തെ ഭരണകാലത്ത് വന്യമൃഗാക്രമണംമൂലം മരണപ്പെട്ടവര്‍ 985 പേരാണ്! കൃഷിനാശം സംഭവിച്ചത് അനേകായിരം പേരുടെ കൃഷിത്തോട്ടങ്ങളില്‍! ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ അടിയന്തരനടപടികളാവശ്യം.സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതവേലി പ്രയോജനപ്രദമാണ്. പക്ഷേ, കേരളത്തിലെ വനങ്ങളുടെ അതി
ര്‍ത്തി 16,000 കിലോമീറ്ററായി നീുകിടക്കുമ്പോള്‍ സൗരവേലി കെട്ടിയിരിക്കുന്നത് 550 കി. മീറ്ററില്‍ മാത്രമാണ്! വലിയ കിടങ്ങുകളുാക്കുക, തേനീച്ച
ക്കോളനികള്‍ വനാതിര്‍ത്തിയില്‍ തുടരെ സ്ഥാപിക്കുക തുടങ്ങി പല പദ്ധതികളും ചര്‍ച്ചയിലുണ്ടെങ്കില്‍, ഈ ലക്ഷ്യം നേടാനായി കൊുവന്നിരിക്കുന്ന ഭേദഗതിബില്ലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്, വനസംരക്ഷണത്തിനുള്ള വനംവകുപ്പിന്റെ സേനയ്ക്കു ശക്തിപകരാനുള്ള നിര്‍ദേശങ്ങള്‍ക്കാണ്.
ഇന്നു നമ്മുടെ വനങ്ങളുടെ വിസ്തൃതമായ പ്രദേശങ്ങളില്‍ വെള്ളം കൂടുതലായി വലിച്ചെടുക്കുന്ന തേക്ക്, യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ മുതലായവ നട്ടുപിടിപ്പിച്ചാണു വനവത്കരണം നടപ്പാക്കിയിരിക്കുന്നത്. അതോടെ, വന്യമൃഗങ്ങള്‍ക്ക് അത്യാവശ്യമായ ജലസ്രോതസ്സുകള്‍ വറ്റിപ്പോകുന്നു. ഈ മരങ്ങള്‍ അവര്‍ക്കു ഭക്ഷ്യയോഗ്യവുമല്ല. അങ്ങനെ ജലവും ആഹാരവും തേടി മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നു. ഇനിയെങ്കിലും, സ്വാഭാവികവനങ്ങളെ വളരാന്‍ അനുവദിക്കുന്നതോടൊപ്പം ഫലവര്‍ഗങ്ങള്‍ നല്‍കുന്ന പ്ലാവും ആഞ്ഞിലിയും ആനയുടെ വിശിഷ്ടഭോജ്യമായ മുളയും ഈറയുമെല്ലാം വച്ചു പിടിപ്പിക്കണം.
വന്യമൃഗ-മനുഷ്യസംഘട്ടനം ഒഴിവാക്കാന്‍വേി ചെയ്യാവുന്ന മറ്റൊരു കാര്യമാണ്, നമ്മുടെ വനത്തിനു താങ്ങാന്‍ കഴിയുന്നതിലേറെയുള്ള മൃഗങ്ങളെ ശാസ്ത്രീയമായ രീതിയില്‍ ഇല്ലായ്മ ചെയ്ത് വനത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കുക എന്നത്. നമ്മുടെ വനത്തില്‍ ആനയും മറ്റും വളരെ വേഗം എണ്ണത്തില്‍ വര്‍ധിച്ചിട്ടു്. കൂടുതലുള്ളതിനെ മറ്റു മൃഗശാലകള്‍ക്കും വന്യമൃഗകേന്ദ്രങ്ങള്‍ക്കും നല്‍കാമല്ലോ. വളരെയധികം നാശനഷ്ടങ്ങളുാക്കുന്ന കാട്ടുപന്നികളെ കേന്ദ്രവന്യമൃഗസംരക്ഷണനിയമം 62-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാം. ഈ പ്രഖ്യാപനത്തോടെ
കൃഷിഭൂമികളിലെത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കര്‍ഷകരെ അധികാരപ്പെടുത്താന്‍ കഴിയും. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാട്ടുപന്നി,ചിലതരം കുരങ്ങുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ത്തന്നെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ഏഴു കൊല്ലം മുമ്പ് കേരളസര്‍ക്കാരിന്റെ വനംമന്ത്രിയെ കു നിവേദനം സമര്‍
പ്പിച്ചെങ്കിലും ഇന്നുവരെ അനുമതി ലഭിച്ചിട്ടില്ല. കേരളം, കേന്ദ്ര ത്തിലേക്കെഴുതി; പക്ഷേ, മറ്റു സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്ന അനുമതി ചൂിക്കാട്ടി സമ്മര്‍ദം ചെലുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല. കേരളത്തിലെ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് നമ്മുടെ കര്‍ഷകരുടെ പ്രിയപ്പെട്ടവരായിത്തീരാനുള്ള ഒരു സുവര്‍ണാവസരമാണിത്. നമ്മുടെ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍തന്നെ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരില്‍നിന്ന്, ഈ ഉത്തരവ് നേടിയെടുക്കട്ടെ!
പക്ഷേ, കേരള വനനിയമംഭേദഗതിബില്‍ 2024 ന്റെ പ്രധാനഉദ്ദേശ്യങ്ങള്‍ ഇതൊന്നുമല്ല; മുമ്പു സൂചിപ്പിച്ചതുപോലെ വനംവകുപ്പിനെ ഒരു സമാന്തരപൊലീസ് സേനയാക്കിയെടുക്കുകതന്നെയാണ്. 1961 ലെ നിയമത്തിന്റെ ഭേദഗതിയായി ഇപ്പോള്‍ കൊുവന്നിരിക്കുന്ന നിയമത്തില്‍, 63-ാം വകുപ്പിന്റെ ഭേദഗതിയിലാണ് വനത്തിലും പുറത്തും ഒരുപോലെ വാറന്റില്ലാതെയും മേലധികാരികളുടെ അനുമതി തേടാതെയും കുറ്റവാളികളാണെന്നു സംശയിക്കുന്നവരെപ്പോലും അറസ്റ്റു ചെയ്യാന്‍ കീഴ്ജീവനക്കാര്‍ക്ക് അനുമതി നല്‍കാനുള്ള നിര്‍ദേശം.
ഉള്‍വനത്തില്‍ മേലുദ്യോഗസ്ഥര്‍, കോടതി മുതലായവയില്‍നിന്നു ബഹുദൂരത്തില്‍ വനംകൊള്ളയ്‌ക്കെത്തുന്ന സാഹസികരായ സംഘങ്ങളെ അറസ്റ്റു ചെയ്യാന്‍ അനുമതികള്‍ ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്യുന്നത് പ്രയാസമേറിയ കാര്യമായതുകൊ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിലവിലുള്ള നിയമത്തില്‍ത്തന്നെ വാറന്റില്ലാതെ അറസ്റ്റു ചെയ്യാന്‍ അധികാരമു്. പക്ഷേ, അറസ്റ്റു നടത്തിക്കഴിഞ്ഞ് ഉടന്‍തന്നെ അനുമതിക്കായി മേലുദ്യോഗസ്ഥരെയും കോടതിയെയും സമീപിക്കണം.
ഇപ്പോള്‍ ഭേദഗതിബില്ലില്‍ കീഴുദ്യോഗസ്ഥര്‍ക്കും ഇതേ അധികാരം നല്‍കാനാണ് നിര്‍ദേശം. കൂടാതെ, വാറന്റില്ലാതെ അറസ്റ്റു ചെയ്തുകഴിഞ്ഞ് 'ഉടനടി'യായി മേലുദ്യോഗ സ്ഥന്റെയും കോടതിയുടെയും അനുമതി തേടണം എന്നവ്യവസ്ഥ മയപ്പെടുത്തി, ഉടനടിക്കു പകരം 'കഴിയുന്നതുംനേരത്തേ' എന്നൊരു വ്യവസ്ഥ
കൊുവന്നിരിക്കുന്നു!
കൂടാതെ നിലവില്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം അറസ്റ്റുകള്‍ നടത്താന്‍ അനുവാദമുള്ളത് വനപ്രദേശത്തിനുള്ളില്‍മാത്രമാണ്. ഇപ്പോള്‍ പുതിയ ഭേദഗതിബില്ലില്‍ ഈ അധികാരം വനപ്രദേശത്തിനു പുറത്ത്, സംസ്ഥാനത്ത് എവിടെ വേണമെങ്കിലും പ്രയോഗിക്കാന്‍ അനുമതി നല്‍കുന്നു.
വനപ്രദേശത്തിനു പുറത്ത് എവിടെയെങ്കിലുംവച്ച് വനവിഭവങ്ങളുമായി ഒരാളെ കെണ്ടത്തി എന്ന കാരണം പറഞ്ഞ് പൊലീസുകാര്‍ അറസ്റ്റു ചെയ്യു
ന്നതുപോലെ വനം വകുപ്പിലെ ഏറ്റവും താഴെയുള്ള താത്കാലികോദ്യോഗസ്ഥര്‍ക്കുപോലും ഇതു ചെയ്യാം.
പ്രതിയുടെ കൈവശമുള്ള തേനോ മരമോ മറ്റെന്തെങ്കിലും വസ്തുവോ 'വനവിഭവം' ആണോ എന്ന തീരുമാനമെടുക്കാന്‍ വനംവകുപ്പിന്റെ റേഞ്ച് ഓഫീസറെയാണ് അധികാരപ്പെടുത്തുന്നത്.
വെറും സംശയത്തിന്റെ പേരില്‍ ഒരാളെ വനാതിര്‍ത്തിക്കു പുറത്തെവിടെയെങ്കിലുംവച്ചു പിടികൂടാം; അയാളുടെ വീടോ പെട്ടിയോ ബാഗോ പരിശോധിക്കുകയും ചെയ്യാം. ഒരു കോടതിയുടെ വാറന്റില്ലാതെ ഒരു പൗരന്റെ സ്വാതന്ത്ര്യം ഹനിച്ച് പൊലീസ് അറസ്റ്റു ചെയ്യുന്നതുപോലും ഇഷ്ടപ്പെടാത്ത സുപ്രീംകോടതി 2024 ജൂലൈയില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവില്‍ സുപ്രീംകോടതി കര്‍ശനമായ ചില വ്യവസ്ഥകള്‍ പൊലീസുകാരുടെ അറസ്റ്റിനുപോലും നിര്‍ദേശിച്ചിരുന്നു.
അങ്ങനെ വാറന്റില്ലാതെ അറസ്റ്റു ചെയ്യുന്ന പ്രതിയെ ഒട്ടും താമസമില്ലാതെ കോടതിക്കുമുമ്പാകെ ഹാജരാക്കണമെന്നും അപ്പോള്‍ത്തന്നെ വിശദമായ ഒരു ചെക്കുലിസ്റ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ ചെക്കുലിസ്റ്റില്‍ കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍, പ്രതി ഒളിവിലായിരുന്നോ പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടയുണ്ടായിരുന്നോ മുതലായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവശ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, പ്രത്യേകപരിശീലനം ലഭിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍പോലും, വാറന്റില്ലാതെ അറസ്റ്റു ചെയ്യുമ്പോള്‍ വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടെയുംമാത്രമേ ആ അധികാരം ഉപയോഗിക്കാവൂ എന്നാണ് സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്നത്.
അപ്പോഴാണ്, ഇവിടെ വനംപരിധിക്കു പുറത്തുള്ള സ്ഥലങ്ങളില്‍വച്ച് സംശയത്തിന്റെ പേരില്‍മാത്രവും വാറന്റില്ലാതെയും അറസ്റ്റു ചെയ്യാനും വീടും വസ്തുവകകളും പരിശോധിക്കാനും വനംവകുപ്പിലെ കീഴുദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കാനുള്ള പുറപ്പാട്!
ഇതേപോലുള്ള ഒരു ഭേദഗതിബില്‍ 2019 ലും ഇതേ കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പു പരിഗണിച്ച് അതു പിന്‍വലിക്കുകയായിരുന്നു. പുതിയ അധികാരങ്ങള്‍ ലഭിക്കുന്ന ഈ കീഴ്ജീവനക്കാര്‍ പലരും താത്കാലികാടിസ്ഥാനത്തില്‍ ഭരണകക്ഷിനേതാക്കളുടെ ശിപാര്‍ശകള്‍ക്കുവഴങ്ങി നിയമനം ലഭിച്ചവരാണ് എന്നതും മനസ്സിലാക്കുക. അപ്പോള്‍, കുറ്റവാളികളല്ലാത്ത രാഷ്ട്രീയ എതിരാളികളെയും വാറന്റില്ലാതെ അറസ്റ്റുചെയ്ത് രാഷ്ട്രീയപകപോക്കല്‍ നടക്കാനുമിടയുണ്ട്. പൊലീസ്‌വകുപ്പിനു പുറത്തു മറ്റു വകുപ്പുകള്‍ക്കും സംസ്ഥാനമൊട്ടാകെ പൊലീസ് അധികാരം നല്‍കുന്നത് ഒരിക്കലും അനുവദിക്കാവുന്നതല്ല; അനാവശ്യവും അധാര്‍മികവുമായ പീഡനങ്ങള്‍ ഏല്‍ക്കാനിടയാകാതെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍, കേരളസര്‍ക്കാര്‍ ഈ ഭേദഗതിബില്‍ പിന്‍വലിക്കണം.