മുട്ടുചിറ: കാര്‍ഷികരംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുട്ടുചിറ സിയോന്‍ ഭവനിലാരംഭിച്ച അഗ്രിമയ്ക്കു സാധിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ കര്‍ഷകശക്തീകരണപദ്ധതിയായ കര്‍ഷകബാങ്കിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മുട്ടുചിറ സിയോന്‍ഭവനില്‍ ആരംഭിച്ച അഗ്രിമ നൈപുണ്യ വികസനപരിശീലനകേന്ദ്രത്തിന്റെ ആശീര്‍വാദകര്‍മവും ഉദ്ഘാടനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു ബിഷപ്. മുട്ടുചിറ ഫൊറോനപ്പള്ളി വികാരി ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്പന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു.
സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പി. എസ്. ഡബ്ലിയു.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ഡാന്റിസ് കൂനാനിക്കല്‍, സിബി കണിയാംപടി എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ പരിശീലനപരിപാടികള്‍ കൂടാതെ, ഹൈബ്രീഡ് പച്ചക്കറിത്തൈകള്‍, വൈവിധ്യമാര്‍ന്ന നാടന്‍, വിദേശഫലവൃക്ഷത്തൈകള്‍, കര്‍ഷകക്കൂട്ടായ്മകള്‍ നിര്‍മിക്കുന്ന വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവ മുട്ടുചിറ അഗ്രിമയില്‍ ലഭ്യമാണ്.