•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പാലായുടെ സമ്പത്ത് സുവിശേഷസുഗന്ധം പേറുന്ന കുടുംബങ്ങള്‍

  • *
  • 8 August , 2024

പാലാ രൂപത പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു ഭക്തിസാന്ദ്രമായ തുടക്കം

പാലാ രൂപതയുടെ സമ്പത്ത് സുവിശേഷസുഗന്ധം പേറുന്ന കുടുംബങ്ങളാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ജൂലൈ 26 ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
     വാക്കുകൊു പ്രസംഗിക്കുന്നതിനെക്കാള്‍ ജീവിതംകൊണ്ടു കുടുംബ ങ്ങളെ ബലപ്പെടുത്തിയ രൂപതയാണു പാലായെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഏറ്റവും നല്ല കുടുംബജീവിതത്തിന്റെ വീഞ്ഞുസൂക്ഷിക്കുന്ന ഇടമാണു പാലാരൂപത. ആ ഗുണമേന്മയാണ് പാലാരൂപതയുടെ ഏറ്റവും വലിയ മഹത്ത്വം. രാഷ്ട്രീയസാമൂഹികവിഷയങ്ങളില്‍
പാലായിലെ അല്മായനേതൃത്വം നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ച് പിതാവ് എടുത്തുപറയുകയുണ്ടായി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ക്രൈസ്തവസാക്ഷ്യം നല്കിയവരാണു പാലാക്കാര്‍. പാലാക്കാരുടെ എല്ലാ പരിശ്രമങ്ങളിലും ലഭിച്ച വലിയ ദൈവകൃപയെ സവിശേഷമായി ചൂണ്ടിക്കാണിച്ചു അദ്ദേഹം.
      എവിടെയാണെങ്കിലും തങ്ങള്‍ കത്തോലിക്കരാണെന്നും തങ്ങളുടെവിശ്വാസം ഏറെ വിലപ്പെട്ടതാണെന്നും വിളിച്ചുപറയാന്‍ ചങ്കൂറ്റമുള്ളവിധം ആളുകളെ പരുവപ്പെടുത്തിയെടുത്ത സ്ഥലമാണു പാലാ. അതു കുടുംബങ്ങളിലൂടെ, സംഘടനകളിലൂടെ, സംവിധാനങ്ങളിലൂടെ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് പാലായുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് മേജര്‍ ആര്‍ച്ചു ബിഷപ് പറഞ്ഞു.
     കുടുംബങ്ങളില്‍ നിലനില്ക്കുന്ന ഈ വിശുദ്ധിയുടെ പരിമളംതന്നെയാണ് അല്‍ഫോന്‍സാമ്മയിലും കുഞ്ഞച്ചനിലും കദളിക്കാട്ടിലച്ചനിലും നാം കണ്ടുമുട്ടുന്നതെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. പ്രേഷിതപ്രവര്‍ത്തനമേഖലയില്‍ പാലാ രൂപത നല്കിയിട്ടുള്ള സംഭാവനകളെ മേജര്‍ ആര്‍ച്ചുബിഷപ് ഏറെ ശ്ലാഘിക്കുകയുണ്ടായി. സീറോ മലബാര്‍ സഭയുടെചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തവിധത്തിലുള്ള ഒരു വലിയ കാര്യമാണത്.          ചെറുപുഷ്പമിഷന്‍ലീഗിനെ ചെറുതായി കാണാന്‍ കഴിയില്ല. ഇവിടെയുള്ളവര്‍ മിഷന്‍ പ്രദേശങ്ങളിലേക്കു കടന്നുചെല്ലണമെന്ന ഒരു വികാരം കുഞ്ഞുങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ചെറുപുഷ്പ മിഷന്‍ലീഗിലൂടെ നമ്മള്‍ നടത്തിയ ഒരുപരിശ്രമമുണ്ട്. ആ പരിശ്രമമാണ് ഇവിടുന്ന് ധാരാളം വൈദികരും സിസ്റ്റേഴ്‌സും മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കു പോകാന്‍ കാരണമായത്. ഈ മണ്ണിന്റെ ഗുണവും ഇവിടത്തെ കുടുംബങ്ങളുടെ സുവിശേഷസാക്ഷ്യത്തിന്റെ വലിയ പ്രത്യേകതയുമാണത് അദ്ദേഹം ഓര്‍മിച്ചു.
      ചെറുപുഷ്പ മിഷന്‍ലീഗിലൂടെയും എം.എസ്.ടിയിലൂടെയും മറ്റും പാലാ രൂപത മിഷനോടു കാണിച്ച അടുപ്പം കുറേക്കൂടി പ്രായോഗികമാക്കി ഇനിയും ധാരാളം വൈദികരും സന്ന്യസ്തരും അല്മായരും പ്രേഷിതരംഗങ്ങളിലേക്കു കടന്നുവരണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. മിഷനെ മറക്കുന്ന സഭ മരിക്കുന്ന സഭയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
      അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെയാണു ജൂബിലിയാഘോഷങ്ങള്‍ ആരംഭിച്ചത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ എല്ലാ വൈദികരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിശുദ്ധകുര്‍ബാനയില്‍ പങ്കാളികളായി.
അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനു സമീപം മേജര്‍ ആര്‍ച്ചുബിഷപ്മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലിദീപം തെളിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നല്‍കി. സഭാതലവനൊപ്പം രൂപതാകുടുംബമൊന്നാകെ ഒന്നിച്ചുകൂടുന്നത്
പന്തക്കുസ്താനുഭവമാണെന്നും ജൂബിലിയാഘോഷങ്ങള്‍ ലളിതവും ആത്മീയത നിറഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞതപറഞ്ഞു.
       സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, ജുഡീഷ്യല്‍ വികാര്‍ ഫാ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍, തീര്‍
ഥാടനകേന്ദ്രം റെക്ടര്‍  ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു
നേതൃത്വം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ രാഷ്ട്രീയസാമൂഹികരംഗങ്ങളിലെ നിരവധി പ്രമുഖരുംധാരാളം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)