•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഫാ. ഡോ. ജയിംസ് മംഗലത്ത് പടിയിറങ്ങി

പാലാ: പ്ലാറ്റിനം ജൂബിലിയുടെ നിറവിലെത്തിനില്‍ക്കുന്ന പാലാ സെന്റ് തോമസ് കോളജിന്റെ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് പടിയിറങ്ങുന്നു.
ഡോ.ജയിംസ് ജോണ്‍ മംഗലത്ത് പ്രിന്‍സിപ്പലായിരുന്ന കാലത്താണ് കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സും റൂസാ പ്രൊജക്ടും നടപ്പിലാക്കിയത്. 
 2021 ലെ നാക് അക്രഡിറ്റേഷനില്‍ കോളജ് എ പ്ലസ് പ്ലസും തുടര്‍ന്ന് 2024 ല്‍ യുജിസിയില്‍നിന്ന് ഓട്ടോണമസ് കോളജ് പദവിയും നേടിയെടുത്തു. 
22 വര്‍ഷത്തെ സെന്റ് തോമസിലെ അധ്യാപനത്തിനിടയില്‍ സിആര്‍ ഹോസ്റ്റല്‍ അസിസ്റ്റന്റ്  വാര്‍ഡന്‍, വാര്‍ഡന്‍, ചരിത്രവിഭാഗം തലവന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചതിനുശേഷം 2018 ലാണ് ഡോ. ജയിംസ് ജോണ്‍ പ്രിന്‍സിപ്പലായി നിയമിതനായത്.
സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ഇന്ത്യയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബറായും കേരള സതേണ്‍ റീജിയന്റെ പ്രസിഡന്റായും കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓള്‍ കേരള പ്രൈവറ്റ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെയും അസോസിയേഷന്‍ ഓഫ് ചര്‍ച്ച് ഹിസ്റ്റോറിയന്‍സ്  ഓഫ് ഇന്ത്യയുടെയും ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)