•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ മൂന്നിന് ഒപ്പുവയ്ക്കും

  • സ്വന്തം ലേഖകൻ
  • 24 September , 2020

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മൂന്നിന് അസ്സീസിയില്‍വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പുതിയ ചാക്രികലേഖനം പുറത്തിറങ്ങുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ്. 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) എന്നാണ് പുതിയ ചാക്രികലേഖനത്തിന്റെ പേര്. ഒക്ടോബര്‍ മൂന്നിന് അസ്സീസിയില്‍ എത്തുന്ന പാപ്പ വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷമായിരിക്കും ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കുക.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യസങ്കല്പത്തില്‍നിന്നു പ്രചോദനം സ്വീകരിച്ച് പാപ്പാ തയ്യാറാക്കുന്ന ചാക്രികലേഖനം ഭാവിജീവിതം കരുപ്പിടിപ്പിക്കാന്‍ മാനവകുടുംബത്തിനു മാര്‍ഗനിര്‍ദേശം നല്കുമെന്ന് അസ്സീസിയിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമാധിപന്‍ ഫാ. മൗറോ ഗാബെത്തി പറഞ്ഞു. മനുഷ്യരെല്ലാവരും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നുളവാകുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കം. ഒക്ടോബര്‍ ആദ്യവാരത്തില്‍ത്തന്നെ വിവിധ ഭാഷകളില്‍ ചാക്രികലേഖനം ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)