സാധാരണക്കാരനു കുറഞ്ഞചെലവില്‍ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ നാല്പതിലധികം സ്‌പെഷ്യാലിറ്റി, സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമായി ആരംഭിച്ച മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ആശീര്‍വദിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. ചികിത്സാരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന ടെര്‍ഷ്യറി കെയര്‍ തലത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ ആശുപത്രി ഇതിനോടകം സമീപത്തും വിദൂരത്തുമുള്ള നിരവധി ആശുപത്രികളുടെ വിശ്വസനീയ റഫറല്‍ ആശുപത്രിയായി ഉയര്‍ന്നുകഴിഞ്ഞു.
ശുചിയായി പരിപാലിക്കപ്പെടുന്ന ചുറ്റുപാടുകള്‍, സേവനസന്നദ്ധരായ സ്റ്റാഫംഗങ്ങള്‍, ഉന്നതവിദ്യാഭ്യാസവും നിരവധി വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള ഡോക്ടര്‍മാരുടെ സേവനം, അത്യാധുനികചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികമികവ്, സര്‍വ്വസജ്ജമായ അത്യാഹിത-തീവ്രപരിചരണവിഭാഗങ്ങള്‍, അതിനൂതനവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ എല്ലാത്തരം ചികിത്സകളുടെയും ലഭ്യത എന്നിങ്ങനെ ഒരുകൂട്ടം പ്രത്യേകതകള്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു മാത്രമായുണ്ട്. കേരളത്തിലെ ഏറ്റവും നിലവാരമാര്‍ന്ന കാത്ത്‌ലാബ്, 128 സ്ലൈസ് സിടി സ്‌കാന്‍, 3 തെസ്‌ലാ എംആര്‍ഐ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമാ കെയര്‍, 10 ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ ചെയ്യാന്‍ സാധിക്കുന്ന അത്യാധുനികസൗകര്യങ്ങള്‍ ഉള്ള 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡിന്റെ ഉപയോഗം എന്നീ സൗകര്യങ്ങള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയെ ലോകോത്തരനിലവാരമുള്ളതാക്കിത്തീര്‍ക്കുന്നു.
അലോപ്പതിചികിത്സയ്ക്കു പുറമേ ആയുര്‍വേദ-ഹോമിയോ ചികിത്സകളും ഇവിടെ ലഭ്യമാണ്. ആയുര്‍വേദ- ഹോമിയോ വിഭാഗങ്ങളിലും കിടന്നുചികിത്സയ്ക്കുള്‍പ്പെടെ പ്രതിദിനം അന്വേഷിച്ചെത്തുന്നവര്‍ നിരവധിയാണ്. സമഗ്രചികിത്സാപദ്ധതി സംലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച സൈക്യാട്രി വിഭാഗവും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗവും രോഗികളുടെ ആത്മീയാവശ്യങ്ങളുടെ നിര്‍വ്വഹണത്തിനായി ആത്മീയഭിഷഗ്വരന്മാരുടെ സഹായവും രോഗീപരിചരണത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
കാര്‍ഡിയോളജി വിഭാഗത്തില്‍ കൃത്യത കൂടുതലുള്ള 20 സെ.മീ. ഡിറ്റക്ടറുകളുള്ളതും ഏറ്റവും പുതിയ തലമുറയില്‍പ്പെട്ടതുമായ കാത്ത്‌ലാബുള്ളതിനാല്‍ മികച്ച രോഗനിര്‍ണ്ണയം സാധ്യമാക്കുകയും വേഗത്തില്‍ ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതിനോടകം നൂറിലധികം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിഭാഗമാണ് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗവും കാര്‍ഡിയാക് അനസ്‌തേഷ്യാ വിഭാഗവും.
ഇസിജിക്കു പുറമേ വീഡിയോ ഇ ഇ ജി ലാബ്, ലെവല്‍ വണ്‍ സ്ലീപ് സ്റ്റഡി ലാബ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള ന്യൂറോളജി ഡിപ്പാര്‍ട്ടുമെന്റില്‍ സ്‌ട്രോക്, ഡിമെന്‍ഷ്യാ, എപിലെപ്‌സി, പാര്‍ക്കിന്‍സണ്‍സ് തുടങ്ങി ന്യൂറോസംബന്ധമായ ഏതു രോഗത്തിനും ചികിത്സ ലഭ്യമാണ്. ന്യൂറോസര്‍ജറി വിഭാഗത്തില്‍ ഇതിനോടകം നൂറോളം സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 24 മണിക്കൂറും സജ്ജമായ ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ടുമെന്റില്‍ ബ്രെയിന്‍ ട്യൂമര്‍, ബ്രെയിന്‍ ഹെമറേജ് ശസ്ത്രക്രിയകള്‍, ന്യൂറോ വാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍, അപകടംമൂലം നട്ടെല്ലിനും തലച്ചോറിനുമുള്ള ക്ഷതങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ എന്നിവ സാധ്യമാണ്.
ഒങ്കോളജി യൂണിറ്റില്‍ ക്യാന്‍സര്‍ സംബന്ധമായ ഏതു രോഗത്തിനും കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങി ഏതു ചികിത്സയും ലഭ്യമാണ്. സര്‍ജിക്കല്‍ ഒങ്കോളജി വിഭാഗവും സജ്ജമാണ്. അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പൂര്‍ണ്ണസജ്ജീകരണങ്ങളുള്ള നെഫ്രോളജി ഡിപ്പാര്‍ട്ടുമെന്റില്‍ മാസം 1500- ഓളം ഡയാലിസിസുകള്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഇ.ആര്‍.സി.പി. ഉള്‍പ്പെടെ നൂതന ചികിത്സാസൗകര്യങ്ങളുള്ള മെഡിക്കല്‍ ഗാസ്‌ട്രോ എന്റോളജി വിഭാഗവും കരള്‍, പിത്താശയം, പാന്‍ക്രിയാസ് തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകള്‍ ചെയ്യുന്ന സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്റോളജി വിഭാഗവും മെഡിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
മുതിര്‍ന്നവര്‍ക്കുള്ള പ്രമേഹം, തൈറോയ്ഡ് എന്നിവയ്ക്കു പുറമേ കുട്ടികള്‍ക്കുള്ള പ്രമേഹത്തിനും ചികിത്സകളുള്ള എന്‍ഡോക്രിനോളജി വിഭാഗവും ഇതിനോടകം അത്യപൂര്‍വ്വമായ സ്‌കോളിയോസ് ഉള്‍പ്പെടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള ഓര്‍ത്തോപീഡിക്‌സ് വിഭാഗവും കുറഞ്ഞ മാസങ്ങള്‍കൊണ്ടുതന്നെ പേരെടുത്തുകഴിഞ്ഞു. നല്ല ഒരു ഫിസിയോതെറാപ്പി വിഭാഗവും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആധുനിക ക്ലോസ്ഡ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, എക്കോ കാര്‍ഡിയോഗ്രാഫി, എമര്‍ജന്‍സി ഡയാലിസിസിനുള്ള സൗകര്യം എന്നിവയും ലഭ്യമായ മെഡിസിറ്റിയില്‍ ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുള്ളതിനാല്‍ ഏത് അടിയന്തരസാഹചര്യവും തരണം ചെയ്യാന്‍ പ്രാപ്തമാണ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പീഡിയാട്രിക് വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയിക്കഴിഞ്ഞു. പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍മാര്‍ നേതൃത്വം കൊടുക്കുന്ന പീഡിയാട്രിക് ഐസിയു, ലെവല്‍ 3 എന്‍ഐസിയു എന്നിവ ശ്രദ്ധയാകര്‍ഷിക്കുന്നു.
സേവനസന്നദ്ധരും മികവുറ്റവരുമായ അനസ്‌തേഷ്യോളജി വിഭാഗവും അവരുടെ നേതൃത്വത്തില്‍ 11 ഓപ്പറേഷന്‍ തീയറ്ററുകളും എല്ലാ സൗകര്യങ്ങളുമുള്ള സര്‍ജിക്കല്‍ ഐസിയുവുമുണ്ട്. 2000 ലധികം സര്‍ജറികള്‍ ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് പരിചയസമ്പന്നരായ അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരുടെ മികവാണ്.
ഒഫ്താല്‍മോളജി വിഭാഗം ഇതിനോടകം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ത്വഗ്രോഗചികിത്സകള്‍ക്കു സൗകര്യമുള്ള ഡെര്‍മറ്റോളജി & കോസ്‌മെറ്റോളജി വിഭാഗത്തില്‍ ആവശ്യക്കാര്‍ ഏറിവരുന്നു. സമഗ്രചികിത്സാപദ്ധതി സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച സൈക്യാട്രിവിഭാഗവും ക്ലിനിക്കല്‍ സൈക്കോളജിവിഭാഗവും പ്രവര്‍ത്തിക്കുന്നു.
വേദനരഹിതമായ പ്രസവമാര്‍ഗ്ഗങ്ങളും അത്യാധുനിക ലേബര്‍ സ്യൂട്ട് എന്നിവയും ഗൈനക്കോളജി വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഫീറ്റല്‍ മോണിറ്ററിംഗ്, ഫീറ്റല്‍ ഡോപ്‌ളര്‍, 3ഡി/4ഡി സ്‌കാന്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും മെഡിസിറ്റിയിലുണ്ട്. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇഎന്‍ടി, ഹെഡ്&നെക്ക് സര്‍ജറി ജനറല്‍ സര്‍ജറിവിഭാഗം, ഡെന്റല്‍ & മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം, ജനറല്‍ മെഡിസിന്‍, പ്ലാസ്റ്റിക്‌സര്‍ജറി, യൂറോളജി, പള്‍മനോളജി വിഭാഗങ്ങളും പ്രശസ്തി നേടിക്കഴിഞ്ഞു. സേവനസന്നദ്ധതയുള്ള പാലിയേറ്റീവ് യൂണിറ്റും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാവിധ സൗകര്യങ്ങളുമുള്ള റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റും ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കുന്നതിനുള്ള അതിനൂതന മാര്‍ഗ്ഗമായ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജിയും ആശുപത്രിയിയുടെ സൗകര്യങ്ങളില്‍പ്പെടുന്നു. ബയോപ്‌സിയുള്‍പ്പെടെ ചെയ്യാന്‍ സൗകര്യങ്ങളുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും വിദഗ്ധരായ പതോളജി, മൈക്രോബയോളജി ഡോക്ടര്‍മാരും മാര്‍ സ്ലീവായിലുണ്ട്. ട്രോമാ കെയര്‍, ബ്ലഡ് ബാങ്ക്, എമര്‍ജന്‍സി വിഭാഗം, എസിഎല്‍എസ് ആംബുലന്‍സുകള്‍ എന്നിവ 24 മണിക്കൂറും സജ്ജമാണ്.
നാല്പത്തിരണ്ടു വിഭാഗങ്ങളിലായി 130-ഓളം കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് ഒപി പ്രവര്‍ത്തിക്കുക. ഈവനിംഗ് ഒപികളും ക്രമീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ഏതു ഡോക്ടറുടെയും കണ്‍സള്‍ട്ടേഷന്‍ നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനുപുറമേ, ബുക്ക് ചെയ്യാനും ഒപി ലൈവ് സ്റ്റാറ്റസ് അറിയുവാനും സാധിക്കുന്ന മൊബൈല്‍ ആപ്പ് ഗൂഗിള്‍പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.