•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഫാ. മാത്യു പുല്ലുകാലായിലിന് ഫാ. മാലിപ്പറമ്പില്‍ പുരസ്‌കാരം

കൊച്ചി: ചെറുപുഷ്പമിഷന്‍ലീഗ് സംസ്ഥാനസമിതി ഏര്‍പ്പെടുത്തിയ ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്‌കാരം ഫാ. മാത്യു പുല്ലുകാലായിലിന്.
സെപ്റ്റംബര്‍ ഒമ്പതിന് ആര്‍പ്പൂക്കര ചെറുപുഷ്പദൈവാലയത്തില്‍ നടക്കുന്ന ഫാ. ജോസഫ് മാലിപ്പറമ്പില്‍ അനുസ്മരണസമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അവാര്‍ഡ് സമ്മാനിക്കും.
ഫാ. മാത്യു പുല്ലുകാലായില്‍ അദിലാബാദ് രൂപതയില്‍ ഗൊല്ലപ്പള്ളി, ജണ്ടാവെങ്കിട്ടപുരം, കോനംപെട്ട എന്നിവിടങ്ങളിലായി എട്ടുവര്‍ഷം ശുശ്രൂഷ ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സുഗമമാക്കാന്‍ ബോര്‍ഡിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയും നൂറിലധികം കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ഒരുക്കുകയും ചെയ്തു. ദൈവവിളി പ്രോത്സാഹനത്തിനും പ്രേഷിതപ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കി. രണ്ടുപേരെ വൈദികരും രണ്ടുപേരെ സിസ്റ്റേഴ്‌സുമാകാന്‍ സഹായിച്ചു. മിഷനില്‍ ആദ്യമായി കുടുംബക്കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയും മനുഷ്യസ്‌നേഹപരമായ ഇത്തരം പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. പാലാ രൂപതാംഗവുമായ ഫാ. മാത്യു ഇപ്പോള്‍ അരുണാപുരം പള്ളിയുടെ വികാരിയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)