•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

നൂറു മേനിയുടെ തിളക്കവുമായി പാലാ കോര്‍പറേറ്റ്

  • *
  • 8 June , 2023

പാലാ: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി പാലാ രൂപതയിലെ സ്‌കൂളുകള്‍ ശ്രദ്ധേയമായി. രൂപതയിലെ വിദ്യാഭ്യാസവിഭാഗമായ പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഈ അഭിമാനനേട്ടം. 41 ഹൈസ്‌കൂളുകളും 17 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ്  രൂപതയ്ക്കുള്ളത്.  കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജന്‍സിയാണ് പാലാ കോര്‍പറേറ്റ്. 
രൂപതയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു നേതൃത്വം നല്‍കിയ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ആര്‍ഷ മരിയ സാവിയോ, കാവ്യ ഹരീന്ദ്രന്‍ എന്നീ വിദ്യാര്‍ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു. എസ്എസ്എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമുള്ള ഉപഹാരം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കി. ടീച്ചേഴ്‌സ് ഗില്‍ഡാണ് പരിപാടിക്കു നേതൃത്വം നല്‍കിയത്.
എസ്എസ്എല്‍സി പരീക്ഷയില്‍ 793 കുട്ടികളും പ്ലസ് ടു പരീക്ഷയില്‍ 425 കുട്ടികളുമാണ്  ഫുള്‍ എ പ്ലസ് നേടിയത്. 
രൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, അസി. സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ജോണ്‍ കണ്ണന്താനം, ടീച്ചേഴ്‌സ്  ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ആമോദ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)