പാലാ: സിവില്‍ സര്‍വീസ് പരീക്ഷയുള്‍പ്പെടെയുള്ള മത്സരപ്പരീക്ഷകള്‍ക്കൊരുങ്ങാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പരീക്ഷയുടെ പ്രായോഗികതലങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പാലാ സിവില്‍സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വെബിനാര്‍ പരമ്പര നടത്തുന്നു. ഡിഗ്രിയോ പിജിയോ കഴിഞ്ഞവര്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പങ്കെടുക്കാം. ആറു ഭാഗങ്ങളായി നടത്തുന്ന വെബിനാറിന്റെ ആദ്യഭാഗം ഏപ്രില്‍ 22 ശനി വൈകുന്നേരം ഏഴിന് ഓണ്‍ലൈനായി നടക്കുന്നു. നിഥിന്‍ രാജ് പി. ഐപിഎസ് ഉദ്യോഗാര്‍ഥികളുമായി സംവദിക്കും. തുടര്‍ദിവസങ്ങളില്‍ ജേക്കബ് പുന്നൂസ് ഐപിഎസ്, അഗസ്റ്റിന്‍ പീറ്റര്‍ ഐഇ എസ്, ജ്യോതിസ് മോഹന്‍ ഐ ആര്‍ എസ്, റേച്ചല്‍ കുര്യന്‍ മോടയില്‍ ഐആര്‍എസ്, നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഐഎ എസ് എന്നിവര്‍ ഉദ്യോഗാര്‍ഥികളുടെ സംശയനിവാരണം നടത്തുന്നതാണ്. വെബിനാറിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടുക: 9539381100.