•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

വ്യഥിതനായ യേശു

  • ജോര്ജുകുട്ടി താവളം
  • 27 April , 2023
നേരായ മാര്‍ഗങ്ങളെ
മറന്ന മനുജര്‍ക്കു
പാരിതില്‍ വഴികാട്ടാന്‍
വന്നവന്‍ ദൈവാത്മജന്‍
എന്നതാം സത്യം മറ-
ന്നവനെ ക്രൂശിക്കുവാ-
നന്ധകാരത്തില്‍ ചരി-
ച്ചീടുവോരുറപ്പിച്ചു.
 
സത്യത്തിന്നുറവിടം
യേശുവിന്‍ ഹൃദയമ-
ന്നത്യന്തം ശോകാഗ്‌നിയില്‍
മുഴുകിക്കഴിയവേ
ശിഷ്യരോടവനോതി
'എന്റെയുള്ളത്തിന്‍ ദുഃഖം
മൃത്യുവോളവുമെത്തി
എന്തു ഞാന്‍ ചെയ്തിടേണ്ടൂ.'
 
ഗദ്‌സെമനിയില്‍ വന്നു
യേശു കുമ്പിട്ടു മണ്ണില്‍
താതനാം ദൈവത്തോടു
പ്രാര്‍ഥിച്ചു കണ്ണീരോടെ
ചെന്നിണം വിയര്‍പ്പായി-
ട്ടൊഴുകി ശരീരത്തില്‍-
നിന്നുമാനേരം മനോ-
വ്യഥതന്‍ കാഠിന്യത്താല്‍.
 
'സാധ്യമെങ്കിലിപ്പാന-
പാത്രത്തെയെന്നില്‍നിന്നും
മാറ്റിയെന്‍ മാനസത്തെ
ശാന്തമാക്കീടേണമേ
ആതങ്കത്താലെയര്‍ഥി-
ച്ചീടുന്നു ഞാനെന്നാലും
ആകട്ടെയവിടുത്തെ
ഹിതംപോല്‍ തന്നെയെല്ലാം.'
 
വല്ലാതെയവശനായ്
ശിഷ്യരോടേവം ചൊല്ലി
'എല്ലാരുമുറക്കം വി-
ട്ടെനിക്കായ് പ്രാര്‍ഥിക്കുവിന്‍
ആത്മാവു സന്നദ്ധമാ-
ണെങ്കിലും ദുര്‍ബലമാ-
മെന്മേനിയാകെത്തളര്‍-
       ന്നീടുന്നെന്നറിവൂ ഞാന്‍.'

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)