•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

മുതലക്കണ്ണീര്‍

  • ജോര്ജുകുട്ടി താവളം
  • 9 March , 2023

തുള്ളല്‍ക്കവിതയിതിന്നുടെ പൊരുളാല്‍
തുള്ളല്‍ വന്നീടുന്നവരുണ്ടാം
കള്ളങ്ങള്‍തന്‍ കൂമ്പാരംകൊ-
ണ്ടുള്ളം തിങ്ങിനിറഞ്ഞീടുന്നോര്‍.
കോടികള്‍ വാരിക്കൂട്ടാനായി-
ത്തേടീടുന്നൂ വഴികള്‍ പലതും
തട്ടിപ്പുകളാല്‍ മനുജരെ വഞ്ചി-
ച്ചൊട്ടേറെപ്പേര്‍ കൊയ്യും വിത്തം.
പൊതുജനസേവനകച്ചവടത്താല്‍
ശതകോടികളുണ്ടാക്കീടുന്നോര്‍
മുതലക്കണ്ണീര്‍ തൂവീടുന്നു
അതിദുഃഖിതരാം പാവങ്ങള്‍ക്കായ്.
പന്താടുന്നു ജനങ്ങളെയവരെ-
പ്പിന്താങ്ങാനുണ്ടനുചരവൃന്ദം
എന്തിവിടുണ്ടായാലുമവര്‍തന്‍
ചിന്തയിലോ ധനമോഹംമാത്രം.
കല്ലാലുള്ളം തീര്‍ത്തവരെന്തും
പുല്ലായ്മാത്രം കണ്ടീടുന്നു
എല്ലാം നമ്മള്‍ കണ്ടുമടുത്തവ
ചൊല്ലാന്‍പോലും നാണം തോന്നും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)